ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം - 2025; സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ; അവസാന തീയതിയിൽ മാറ്റം
Wednesday, July 23, 2025 9:03 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി കോളജുകളിലെ 202526 അധ്യയന വർഷത്തിലേക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് 28 വരെ അപേക്ഷ സമർപ്പിക്കാം. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റിൽ. (https://admissions.keralauniversity.ac.in/fyugp). സംശയനിവാരണത്തിനായി 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കു 20252026 അദ്ധ്യയന വർഷത്തിൽ മൂന്നാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികൾ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. ഗവൺമെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും കോളജ് മാറ്റം അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളജിലെയും പ്രിൻസിപ്പൾമാരുടെ ശുപാർശയോടെ 1050/ രൂപ ഫീസ് അടച്ച് സർവകലാശാലയിൽ 2025 ഓഗസ്റ്റ് 04 ന് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പുനഃക്രമീകരിച്ച പരീക്ഷ
2025 ജൂലൈ 22, 23 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മനേജ്മെന്റ്), എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആന്റ് ന്യൂട്രീഷൻ), എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2025 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗം കുട്ടികൾക്കായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി സ്പോട്ട് അഡ്മിഷൻ 25 ന് രാവിലെ11 ന് അതാത് പഠന വകുപ്പുകളിൽ വച്ച് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠന വകുപ്പുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 04712308328, 9188524612.