ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025; സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Friday, July 25, 2025 9:21 PM IST
202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ (ഇതുവരെ സർവകലാശാല ഫീസ് ഒടുക്കാത്തവർ) നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ്മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അവസാന തീയതിക്ക് മുൻപായി അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 02 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
പ്രാക്ടിക്കൽ
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ സർവേയിംഗ് II (13.507) പ്രാക്ടിക്കൽ 2025 ജൂലൈ 29 ന് കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ സർവേയിംഗ് II’ (08507), കോൺക്രീറ്റ് ലാബ് (08508) പ്രാക്ടിക്കൽ പരീക്ഷകൾ29 ന് കൊല്ലം ടി.കെ.എം. കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.