കേരളസർവകലാശാല ഒന്നാം വർഷ ബിഎഡ് പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Saturday, July 26, 2025 10:19 PM IST
കേരളസർവകലാശാലയുടെ 202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ (ഇതുവരെ സർവകലാശാല ഫീസ് ഒടുക്കാത്തവർ) നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം. അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ്
മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ
എടുക്കണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അവസാന തീയതിക്ക് മുൻപായി അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
പുനഃക്രമീകരിച്ച പരീക്ഷ
2025 ജൂലൈ 29 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) ഡിഗ്രി പരീക്ഷയിൽ 29ാം തീയതിയിലെ പരീക്ഷ ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിവച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അന്നേ ദിവസത്തെ മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ സെന്ററിൽ നടത്തുന്ന എംകോം റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിൽ സീറ്റ് ഒഴിവുകൾ ഉണ്ട്. ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30 ബുധനാഴ്ച രാവിലെ 11ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആൻഡി റിസർച്ച് സെന്ററിൽ നടക്കും. വിശദവിവരങ്ങൾക്ക് : 9745693024
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ രണ്ടാം വർഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 28 ന് രാവിലെ 10 മുതൽ കോളജ് ഓഫീസിൽ വച്ച് നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ : 9995142426, 9388011160,9447125125.
പരീക്ഷാഫലം
2024 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 02 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചേഴ്സ്, ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ബികോം അക്കൌണ്ട്സ് ആൻഡ് ഡാറ്റ സയൻസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഓഗസ്റ്റ് 05 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാവിജ്ഞാപനം
നാലാം സെമസ്റ്റർ ബിടെക് (2013 സ്കീം 2014 അഡ്മിഷൻ മാത്രം) സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 സ്കീം 2014 അഡ്മിഷൻ മാത്രം), കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2014 2017 അഡ്മിഷൻ വരെ) ഓഗസ്റ്റ് 2025 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ &വൈവവോസി പരീക്ഷ 2025 29 മുതൽ ഓഗസ്റ്റ് എട്ട് വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ അനുബന്ധ വൈവവോസി ഓഗസ്റ്റ് ആറിന് അതാത് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.