ഒന്നാം വർഷ ബിരുദപ്രവേശനം 2025; രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Monday, July 28, 2025 9:32 PM IST
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്ക് 2025 26 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് (ആദ്യഘട്ടത്തിൽ
ഏതെങ്കിലും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടക്കേണ്ടതില്ല) അലോട്ട്മെന്റ്
മെമ്മോയുടെ പ്രിന്റ് എടുക്കണം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭിക്കും. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ എടുക്കണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളജിലെ
പ്രിൻസിപ്പലുമായി ബന്ധപ്പെടണം. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി വെബ്സൈറ്റ് സന്ദർശിച്ച് അപാർ ഐഡി ജനറേറ്റ് ചെയ്യണം. അലോട്ട്മെൻറ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റിൽ .(https://admissions.keralauniversity.ac.in/fyugp2025) സംശയ നിവാരണത്തിന് ഫോൺ 8281883052.
ഒന്നാം വർഷ എംഎഡ് പ്രവേശനം അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 30
വരെ ദീർഘിപ്പിച്ചു. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/
എയ്ഡഡ്/സ്വാശ്രയ/കെയുസിടിഇ കോളജുകളിലെ 202526 അധ്യയന വർഷത്തിലേക്കുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ചടട ട്രെയിനിംഗ് കോളജ് പന്തളത്തെ അഡ്മിഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളജിൽ ഉൾപ്പടെ കോഴ്സിന് താത്ല്പര്യമുള്ള വിദ്യാർഥികൾക്ക് 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് 30 വരെ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. പുതുക്കിയ ഷെഡ്യുൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റിൽ. സംശയനിവാരണത്തിന് ഫോൺ 8281883053.
പ്രോജക്ട് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി പുനഃക്രമീകരിച്ചു നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ (ന്യൂജെനറേഷൻ കോഴ്സുകൾ) (റെഗുലർ/സപ്ലിമെന്ററി) ജൂൺ 2025 പരീക്ഷയുടെ പ്രോജക്ട് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 31 ആയി പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ/വൈവവോസി
എട്ടാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്റ്റി 2019 2020 അഡ്മിഷൻ) ജൂലൈ 2025 ന്റെ പ്രാക്ടിക്കൽ 2025 ജൂലൈ 30, 31 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ &വൈവവോസി 2025 ഓഗസ്റ്റ് 11 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (ന്യൂജെനറേഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി 31 മുതൽ ഓഗസ്റ്റ് 11 വരെ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ആഗസ്റ്റിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിറ്റി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2016 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.