വിദൂരവിദ്യാഭ്യാസ വിഭാഗം 2025-26 വർഷത്തെ അഡ്മിഷൻ തുടങ്ങി
Wednesday, July 30, 2025 9:34 PM IST
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 202526 അദ്ധ്യയന വർഷം
നാല് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ തുടങ്ങി. ലൈബ്രറി
സയൻസ് ബിരുദ പ്രോഗ്രാമിനും, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്
എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടത്തുന്നത്. അപേക്ഷ
ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരിപ്പകർപ്പും അസ്സൽ
സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ
മാർഗമോ എത്തിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റ്
വിവരങ്ങൾക്കും www.ideku.net സന്ദർശിക്കുക.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ &വൈവവോസി പരീക്ഷയിൽ 31 ലെ പരീക്ഷ 2025 ഓഗസ്റ്റ് 8 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
സ്പോട്ട് അഡ്മിഷൻ
എംഎ, എംഎസ്സി, എംടെക്, എംകോം, എംഎഡ്, എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 2025 ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് അതാത് പഠന വകുപ്പുകളിലായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠനവകുപ്പുകളിൽ ഹാജരാക്കണം. ഒഴിവുള്ള പ്രോഗ്രാമുകളെക്കുറിച്ചും, ഒഴിവുകളുടെ എണ്ണം സംബന്ധിച്ചും വിശദവിവരങ്ങൾ അറിയുന്നതിനായി https://admissions.keralauniversity.ac.in/css2025 സന്ദർശിക്കുക.
ഒഴിവുള്ള വിഭാഗങ്ങളിലെ വിദ്യാർഥികളുടെ അഭാവത്തിൽ സ്പോട്ട് അഡ്മിഷന് ഹാജരാകുന്ന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ച് അഡ്മിഷൻ നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2308328, മൊബൈൽ: 9188524612, ഇമെയിൽ: രൈുഴവലഹു2025@ഴാമശഹ.രീാ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഓഗസ്റ്റ് എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2025 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷി ക്കേണ്ട അവസാന തീയതി 2025 ഓഗസ്റ്റ് 11. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ/വൈവവോസി
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് &ഡാറ്റാ സയൻസ്) ജൂൺ 2025 പരീക്ഷയുടെ അനുബന്ധ വൈവവോസി 2025 ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ്, ജൂൺ 2025 പരീക്ഷയുടെ അനുബന്ധ വൈവവോസി 2025 ഓഗസ്റ്റ് 16 ന് കോളജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, എംഎസ്സി കൗൺസിലിംഗ് സൈക്കോളജി, ജൂൺ 2025 പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ &വൈവവോസി 2025 ഓഗസ്റ്റ് ഒന്നിനും അഞ്ചി നും ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ്, ജൂൺ 2025 പരീക്ഷയുടെ അനുബന്ധ വൈവവോസി 2025 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ എക്കണോമിക്സ്, എംഎ ബിസിനസ് എക്കണോമിക്സ്, ജൂൺ 2025 പരീക്ഷയുടെ അനുബന്ധ വൈവവോസി 2025 ഓഗസ്റ്റ് ഏഴിന് അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ജൂലൈ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഓഗസ്റ്റ് 18 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (2001 2014 അഡ്മിഷൻ, മേഴ്സിചാൻസ് (വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷകൾ 2025 ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്നു. ഫിനിഷിംഗ് സ്കൂൾ, ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ്, കാര്യവട്ടം ആണ് പരീക്ഷാകേന്ദ്രം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി, ജൂൺ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ, ഡെസർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.