ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025; എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റിക്വാട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Thursday, July 31, 2025 9:26 PM IST
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ () പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റ് എന്ന ടാബ് ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള പക്ഷം ഫീസ് ഒടുക്കി (നിലവിൽ യൂണിവേഴ്സിറ്റി ഫീ അടയ്ക്കാത്തവർ) അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആയതിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരാകണം. ഓഗസ്റ്റ് 01, 04 തീയതികളിലാണ് കോളജ് പ്രവേശനം. കമ്മ്യൂണിറ്റി ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ സമയത്ത് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടിസി എന്നിവ ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ ( APAAR) ഐഡി ജനറേറ്റ് ചെയ്യണം. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.
(). സംശയനിവാരണത്തിനായി 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2019 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 09 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ(www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 09 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 09. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചേഴ്സ് (ന്യൂജെനറേഷൻ ഡബിൾ മെയിൻ) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഓഗസ്റ്റ് 9 വരെ www.HYPERLINK "http://www.slcm.keralauniversity.ac.in/"slcm.HYPERLINK "http://www.slcm.keralauniversity.ac.in/"keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷാഫീസ്
2025 ഓഗസ്റ്റിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ത്രീമെയിൻ വിദൂരവിദ്യാഭ്യാസം (മേഴ്സിചാൻസ് 2001 2014 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 2025 ഓഗസ്റ്റ് 08 വരെയും 150/ രൂപ പിഴയോടെ ഓഗസ്റ്റ് 13 വരെയും 400/ രൂപ പിഴയോടെ ഓഗസ്റ്റ് 16 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രോജക്ട്/വൈവ 2025 ഓഗസ്റ്റ് 05 മുതൽ 08 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ന്യൂജെൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഓഗസ്റ്റ് 03 മുതൽ 14 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 2025 ഓഗസ്റ്റ് 04 മുതൽ 14 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ വൈവവോസി 2025 ഓഗസ്റ്റ് 6, 7 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്/എംഎസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി 2025 ഓഗസ്റ്റ് 4 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 2025 ഓഗസ്റ്റ് 04 മുതൽ 08 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ(www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 2025 ഓഗസ്റ്റ് 05, 06, 11 എന്നീ തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അനലറ്റിക്കൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 2025 ഓഗസ്റ്റ് 04 മുതൽ 14 വരെയും എംഎസ്സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 2025 ഓഗസ്റ്റ് 04 മുതൽ 12 വരെയും അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.(www.keralauniversity.ac.in ).
ടൈംടേബിൾ
2025 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം 2014 അഡ്മിഷൻ മാത്രം, സെഷണൽ ഇംപ്രൂവ്മെന്റ്) (2013 സ്കീം 2014 അഡ്മിഷൻ മാത്രം), കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2014 2017 അഡ്മിഷൻ വരെ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം മേഴ്സിചാൻസ് 2008 2012 അഡ്മിഷൻ വരെ) പാർട്ട്ടൈം (2003 സ്കീം (ട്രാൻസിറ്ററി) ഏപ്രിൽ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്സ്) പരീക്ഷയുടെ അനുബന്ധ ഡെസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റർ എംബിഎ (മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ജൂൺ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.(www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ജൂൺ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിഎസ്ഡബ്ല്യൂ/ ബിവോക്/ ബിഎംഎസ് എന്നീ കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ഓഗസ്റ്റ് 1 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ III സെക്ഷനിൽ ഹാജരാകേണ്ടതാണ്.
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎൽഐഎസ്സി (M.LISc ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ഓഗസ്റ്റ് 1 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ III സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ആഗസ്റ്റ് 1 മുതൽ 4 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ VII സെക്ഷനിൽ ഹാജരാകണം.