ഒന്നാം വർഷ ബിരുദ ((FYUGP) പ്രവേശനം 2025; എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Friday, August 1, 2025 9:37 PM IST
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദ ((FYUGP) പ്രവേശനം 2025 കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
https://admissions.keralauniversity.ac.in/pgHYPERLINK "https://admissions.keralauniversity.ac.in/pg2025"2025 ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കോളജ് പ്രവേശനം 04, 05 തീയതികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
(https://admissions.keralauniversity.ac.in/pgHYPERLINK "https://admissions.keralauniversity.ac.in/pg2025"2025 ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025 26
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയകോളജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്സി/എസ്ടി/ മറ്റ്സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 05, 06 തീയതികളിൽ. കൊല്ലം എസ്.എൻ കോളജിൽ നടത്തുന്നു. അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കണം. () ഹെൽപ്പ് ലൈൻ നമ്പർ : 8281883053
(Whatsapp also), ഇമെയിൽ : [email protected] . . വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ എംഎഡ് പ്രവേശനം 2025
ജനറൽ/കമ്മ്യൂണിറ്റി ക്വാട്ട/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 04/08/2025 ന് സ്പോട്ട് അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് നാലിന് ഗവ. കോളജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ, തൈക്കാട്, തിരുവനന്തപുരം വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (202526 അധ്യയന വർഷം) സ്പോട്ട് അഡ്മിഷൻ പഠനവകുപ്പുകളിൽ അഞ്ചിന് നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11 മണിക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ സോഷ്യൽ വർക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംപിഇഎസ് (ങ.ജ.ഋ.ട) (2020 സ്കീം റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/പ്രാക്ടിക്കൽ/വൈവവോസി പരീക്ഷാ തീയതി
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ ഹിസ്റ്ററി എന്നിവയുടെ വൈവ പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആന്റ് നൂട്രീഷ്യൻ, നൂട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് എന്നീ പരീക്ഷകളുടെ പ്രോജക്ട്/വൈവ തീയതികൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി, എംഎസ്സി ബോട്ടണി (ന്യൂജെനറേഷൻ) എന്നീ പരീക്ഷകളുടെ അനുബന്ധ പ്രാക്ടിക്കൽ, ഡിസർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).