ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025 - 26
Saturday, August 2, 2025 9:28 PM IST
ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്സി/എസ്ടി/മറ്റ് സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 05,06തീയതികളിൽ. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്സി/എസ്ടി/മറ്റ്സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 05, 06 തീയതികളിൽ കൊല്ലം എസ്എൻ കോളജിൽ വച്ച് നടത്തും. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കുക. (https://admissions.keralauniversity.ac.in) ഹെൽപ്പ് ലൈൻ നമ്പർ : 8281883053.
ഒന്നാം വർഷ ബിരുദ (എഥഡഏജ) പ്രവേശനം 2025 എസ്സി/എസ്.ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളജുകൾ7 നും തിരുവനന്തപുരം മേഖലയിലെ കോളേജുകൾ 8 നും. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബിഎ കോഴ്സുകളുടെ 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 11 മണിക്ക് അതാത് പഠനവകുപ്പുകളിൽ വച്ച് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠനവകുപ്പുകളിൽ ഹാജരാകണം. ഒഴിവുള്ള പ്രോഗ്രാമുകളെക്കുറിച്ചും, ഒഴിവുകളുടെ എണ്ണം സംബന്ധിച്ചും വിശദവിവരങ്ങൾ അറിയുന്നതിനുമായി ഫോൺ: 04712308328, 9188524612.
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി നാളെ മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.