ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025- 26
Monday, August 4, 2025 9:27 PM IST
ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്സി/എസ്ടി/മറ്റ് സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 05,06 തീയതികളിൽ.
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്സി/എസ്ടി/മറ്റ്സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് ഓഗസ്റ്റ് 05, 06 തീയതികളിൽ കൊല്ലം എസ്എൻ കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കണം.
() ഹെൽപ്പ് ലൈൻ നമ്പർ : 8281883053 (Whatsapp also), , ഇമെയിൽ : [email protected] . . വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025, എസ്സി/എസ്ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ (FYUGP) കോഴ്സുകളിൽ ഒഴിവുള്ള എസ്സി/എസ്ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
ഓഗസ്റ്റ് ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം 2014 അഡ്മിഷൻ), ഏപ്രിൽ 2025 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി & ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ജൂലൈയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2025 സെപ്റ്റംബർ 16ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) രണ്ട്, നാല് സെമസ്റ്ററുകളുടെ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രാഫി) പരീക്ഷയുടെ വൈവ എട്ടിനും, എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ പ്രോജക്ട്/വൈവ ഏഴു മുതൽ 11 വരെയും നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (മ്യൂസിക്/വീണ/വയലിൻ) പ്രാക്ടിക്കൽ പരീക്ഷകൾ 2025 എട്ടിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ഇനി മുതൽ നടത്താനിരിക്കുന്ന സിബിസിഎസ് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി) പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ പാങ്ങോട് ഡോ. പൽപ്പു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം 20 ന് നടത്തുന്ന രണ്ടാം സെമസ്റ്റർ ബിബിഎ (മേഴ്സിചാൻസ് 2013 & 2014 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് മൂന്നാം സെമസ്റ്റർ (2008, 2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ്, (2008 സ്കീം) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ ജനുവരി 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബികോം (159) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 06 മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.