ഒന്നാം വർഷ ബിരുദ പ്രവേശനം 2025
Wednesday, August 6, 2025 9:23 PM IST
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോളജ് പ്രവേശനം ഇന്നും നാളെയുമായി കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ(https://admissions.keralauniversity.ac.in/fyugp2025) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റിൽ. സംശയനിവാരണത്തിനായി 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.
ഒന്നാം വർഷ ബിരുദ പ്രവേശനം
പുതുതായി രജിസ്റ്റർ ചെയ്യാൻ അവസരം 17 വരെ കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്ക് പുതുതായി രജിസ്റ്റർ ചെയ്യാം. 17 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്ക് ഫോൺ 8281883052, 8281883053.
ഒന്നാം വർഷ ബിരുദ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റിൽ. ഫോൺ 8281883052, 8281883053.
പരീക്ഷ മാറ്റിവച്ചു
ഇന്ന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം 2014 അഡ്മിഷൻ), ഏപ്രിൽ 2025 പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പുതുക്കിയ പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ആഗസ്റ്റ് 11 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (മേഴ്സിചാൻസ് 2001 2014 അഡ്മിഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം ഫിനിഷിംഗ് സ്കൂൾ, ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിൽ നിന്നും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് പുതുക്കി നിശ്ചയിച്ചു.
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2020 2021 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ മ്യൂസിക്, എംഎ മ്യൂസിക് (വീണ, വയലിൻ), എംഎ ഡാൻസ് (കേരള നടനം), എംഎസ്സി മൈക്രോബയോളജി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മെയ്/ജൂൺ മാസങ്ങളിൽ നടത്തിയ (ഏപ്രിൽ സെഷൻ) പാർട്ട് കകക ബികോം ആന്വൽ സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
മൂന്ന്, നാല് സെമസ്റ്റർ ബിടെക് (മേഴ്സിചാൻസ് 2013 സ്കീം 2013 അഡ്മിഷൻ മാത്രം), സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 സ്കീം 2013 അഡ്മിഷൻ മാത്രം) ആഗസ്റ്റ് 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2025 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &മാു; 2021 അഡ്മിഷൻ) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 2025 ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർഎംഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ കോഴ്സിന്റെ വൈവവോസി ഇന്ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് ജൂൺ 2025 പരീക്ഷയുടെ അനുബന്ധ ഡിസർട്ടേഷൻ ആൻഡ് കേംപ്രിഹെൻസീവ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഓഗസ്റ്റ് 2025 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ വരെ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ സിബിസിഎസ് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നു മുതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.