പുതുക്കിയ പരീക്ഷാകേന്ദ്രം
Thursday, August 7, 2025 10:11 PM IST
ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാദമിയിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ സോഷ്യോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, ബയോടെക്നോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷാവിജ്ഞാപനം
സെപ്റ്റംബർ 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (2018 സ്കീം റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ), (2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2016 അഡ്മിഷൻ) സെപ്റ്റംബർ 2025 ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ
ആറാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ജൂലൈ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 12, 13, 14 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2025 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ മ്യൂസിക് (മൃദംഗം) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ 18ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവ 11 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ എന്നീ സിബിസിഎസ്എസ് (സിആർ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) & ബിവോക് (റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രൂപ്പ് ഡിസ്കഷൻ & പേഴ്സണൽ ഇന്റർവ്യൂ
202526 അധ്യയന വർഷത്തിലെ MSW കോഴ്സിലേക്കുള്ള അഡ്മിഷനു മായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഡിസ്കഷൻ & പേഴ്സണൽ ഇന്റർവ്യൂ എന്നിവ 14 മുതൽ 21 വരെ ആറ് അഫിലിയേറ്റഡ് കോളജുകളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 14 ന് നടത്തിയ കോമൺ എൻട്രൻസ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കും Sociology ഡിപ്പാർട്ട്മെന്റിലെ MSW പ്രോഗ്രാമിലേക്കുള്ള അഡ്മിഷനുവേണ്ടി നടത്തിയ എൻട്രൻസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കും അതാതു കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. ഓരോ കോളജുകളിലേക്കും അഡ്മിഷനുവേണ്ടി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കാം.