ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025; കമ്മ്യുണിറ്റി ക്വാട്ട സ്പോട്ട് അലോട്ട്മെന്റ്
Friday, August 8, 2025 9:47 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യുണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025; കമ്മ്യുണിറ്റി ക്വാട്ട സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യുണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഒഴിവുള്ളസീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ .
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ, എംഎ മ്യൂസിക് (മൃദംഗം) (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധ നയ്ക്ക് 17 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പാർട്ട് III ബിഎ മ്യൂസിക് (ആന്വൽ സ്കീം റഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷാകേന്ദ്രം
14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ അന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 3022480001 മുതൽ 3022480071 വരെയുള്ള റെഗുലർ വിദ്യാർഥികൾ (2024 അഡ്മിഷൻ) ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും രജിസ്റ്റർ നമ്പർ 3022480072 മുതൽ 3022480148 വരെയുള്ള റെഗുലർ വിദ്യാർഥികൾ (2024 അഡ്മിഷൻ) ആലപ്പുഴ എസ്.ഡി കോളജിലും ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ് വിദ്യാർഥികൾ ആലപ്പുഴ എസ്ഡിവി കോളേജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസിലും പരീക്ഷ എഴുതണം. പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളജിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളജിലും തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച റെഗുലർ പെൺകുട്ടികൾ (2024 അഡ്മിഷൻ) വഴുതക്കാട് വിമൻസ് കോളജിലും റെഗുലർ ആൺകുട്ടികളും (2024 അഡ്മിഷൻ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ വിദ്യാർഥികളും കേശവദാസപുരം എം.ജി കോളജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ അതാത് പരീക്ഷാ കേന്ദ്രത്തിൽ നിന്ന് 11 മുതൽ ലഭ്യമാകും.
എ തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷിക്കാം
2024 വർഷത്തിലെ എ തങ്ങൾ കുഞ്ഞു മുസലിയാർ എൻഡോവ്മെന്റ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായവർ 21ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകന് വേണ്ട യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും അടങ്ങിയ വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തുന്ന ’പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ ’ പ്രോഗ്രാമിലേക്ക് (2025 2026 ) SC/ST കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കേരള സർവകലാശാല അംഗീകരിച്ച ബിരുദം. താല്പര്യമുള്ളവർ അസൽ രേഖകളുമായി 12 ന് രാവിലെ 11ന് സർവകലാശാലയുടെ പാളയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഹാജരാവുക. വിശദവിവരങ്ങൾക്ക് 9809538287, 9495919749.
ഓൺലൈൻ സേവനങ്ങൾ
വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 2024 ഡിസംബർ 10 മുതൽ നിലവിൽ വന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സ്പെഷൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർഥികൾക്ക്), മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്, ടിസി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് കാൻഡിഡേറ്റ്സ്), സ്പെഷൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്, സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്യൂലൻസി സർട്ടിഫിക്കറ്റ്, കോളജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ് എന്നീ ഓൺലൈൻ സേവനങ്ങൾ 2025 സെപ്റ്റംബർ 15 വരെ ഓഫ് ലൈനായും തുടരും.