ഒന്നാം വർഷ ബിഎഡ് പ്രവേശനം; രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന്
Monday, August 11, 2025 9:37 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയകോളജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള ജനറൽ, കെയുസിടിഇ മാനേജ്മെന്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 16 ന് കാര്യവട്ടം ഇഎംഎസ് ഹാളിൽ നടക്കും. രാവിലെ 8.30 മണി മുതൽ 10 മണി വരെയാണ് അലോട്ട്മെന്റ്. ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10നു മുൻപായി റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും കാരണത്താൽ ഹാജാരാകാൻ സാധിക്കാത്ത
വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്. അസ്സൽ മാർക്ക് ലിസ്റ്റുകളും യോഗ്യതയും ജാതിയും (നോൺക്രീമിലെയർ, കമ്മ്യൂണിറ്റി, ഇഡബ്ല്യൂഎസ്, വരുമാനം, ഭിന്നശേഷി (40%) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും കൈവശം കരുതണം. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്പോട്ട് അലോട്ട്മെന്റ് സമയത്ത് ഹാജകരാക്കണം. ഇതര സർവകലാശാലകളിൽ നിന്നും ഡിഗ്രി/പി ജി പൂർത്തിയാക്കിയ വിദ്യാർഥികൾ കോഴ്സുകൾ ബിഎഡ്
പഠനത്തിന് കേരള സർവകലാശാല അംഗീകരിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു കോളജിലെ ഏതെങ്കിലും കോഴ്സുകളിൽ ഒഴിവ് വരുന്ന പക്ഷം അതേ കോളജിലെ മറ്റു കോഴ്സുകളിലേക്ക് സീറ്റ് കൺവെർഷൻ നടത്തി ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കും. അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053.
ഒന്നാം വർഷ എംഎഡ് പ്രവേശനം 14ന് ; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് 14ന് ഗവ.കോളജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ, തൈക്കാട്, തിരുവനന്തപുരം വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിൻര് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാകണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളുമായി 14ന് അതാത് കോളജുകളിൽ അഡ്മിഷൻ എടുക്കണം.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ എംബിഎ ജനറൽ (ഈവനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിന് എംബിഎ (ജനറൽ) (ഈവനിംഗ് റെഗുലർ) ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് കേരളസർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും ടഇ/ടഠ വിഭാഗത്തിന് 500/ രൂപയുമാണ്.
ഓണം അവധി
കേരളസർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളും/പഠനവിഭാഗങ്ങളും/
സെന്ററുകളും ഓണം അവധിക്കായി 29 ന് വൈകുന്നേരം അടയ്ക്കുന്നതും ഓണം അവധിയ്ക്ക് ശേഷം 2025 സെപ്റ്റംബർ 9 ന് രാവിലെ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതുമാണ്.
പുതുക്കിയ പരീക്ഷാകേന്ദ്രം
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് കരിയർ റിലേറ്റഡ് (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി/മേഴ്സിചാൻസ്) ബിസിഎ (332), ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320), ബിബിഎ (195), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ഓഗസ്റ്റ് 2025 ഡിഗ്രി പരീക്ഷകൾക്ക് കടയ്ക്കൽ പിഎംഎസ്എ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ ആയൂർ മാർത്തോമാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീക്ഷ എഴുതണം. വിദ്യാർഥ്കൾ പുതുക്കിയ പരീക്ഷാകേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിൽ/മെയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎ ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്കും പുനർമൂല്യനിർണ്ണയത്തിനും 18 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ജ്യോഗ്രഫി, സുവോളജി &കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്), ഓഗസ്റ്റ് 2025 പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംസിഎ (മേഴ്സിചാൻസ് 2020 അഡ്മിഷൻ 2020 സ്കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2025 ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ 2024 സ്കീം &സപ്ലിമെന്ററി 2020 സ്കീം) പരീക്ഷയുടെ തിയറി &പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പരീക്ഷയുടെ സൈക്കോളജി, കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ്, മെഷീൻ ലേണിംഗ് പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പിജി (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെയുള്ള) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 19 മുതൽ ആരംഭിക്കും. സിഎ മാർക്കുകൾ (ഓൺലൈനായും ഹാർഡ് കോപ്പി/ ഉദ്യോഗാർഥികളുടെ ഒപ്പോടുകൂടിയ സ്കാൻ ചെയ്ത കോപ്പി) സർവകലാശാല ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 08. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം), 2024 ഒക്ടോബറിൽ നടത്തിയ കമ്പെയ്ൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2008 സ്കീം), 2024 ജൂണിൽ നടത്തിയ കമ്പെയ്ൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2013 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നുമുതൽ മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ
റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.