ഒന്നാം വർഷ ബിഎഡ് പ്രവേശനം രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16 ന്
Tuesday, August 12, 2025 9:22 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, കെയുസിടിഇ, സ്വാശ്രയകോളജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള ജനറൽ, കെ.യു.സി.റ്റി.ഇ മാനേജ്മെന്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 16 ന് കാര്യവട്ടം ഇഎംഎസ് ഹാളിൽ നടത്തും. ഹെൽപ്പ് ലൈൻ നമ്പർ : 8281883053.
ഒന്നാം വർഷ എംഎഡ് സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് നാളെ തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷനിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളുമായി അതാത് കോളജുകളിൽ അഡ്മിഷൻ എടുക്കണം.
സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി) ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്നു മുതൽ കോളേജ് ഓഫീസിൽ വച്ച് നടത്തും. ഫോൺ9995142426, 9388011160, 9447125125.
പരീക്ഷാകേന്ദ്രം
കേരളസർവകലാശാല ഇനി മുതൽ നടത്താനിരിക്കുന്ന സിബിസിഎസ് ബികോം
(ഫിനാൻസ്) സപ്ലിമെന്ററി പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ്
കോളജിലെ വിദ്യാർഥികൾ ഡോ. പൽപ്പു ആർട്സ് ആൻഡ് സയൻസ് കോളജ്, പാങ്ങോടിൽ
നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
പുതുക്കിയ പരീക്ഷാകേന്ദ്രം
18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320), ആഗസ്റ്റ് 2025 പരീക്ഷയ്ക്ക് യുഐടി മുതുകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
"ഡിപ്പാർട്ട്മെന്റ് ഓഫ് ലോ’ യിൽ 2025 മെയിൽ നടത്തിയ പിജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (20232024 ബാച്ച്, റെഗുലർ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20, 21 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ ഡാൻസ് (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
സെപ്റ്റംബർ 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) റെഗുലർ, സപ്ലിമെന്ററി (മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2022 &2015 സ്കീം റെഗുലർ &സപ്ലിമെന്ററി), പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 &2022 സ്കീം റെഗുലർ &സപ്ലിമെന്ററി), പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 &2022 സ്കീം റെഗുലർ &സപ്ലിമെന്ററി), ആഗസ്റ്റ് 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷകൾ ക്ഷണിച്ചു
കേരളസർവകലാശാലയുടെ കീഴിലുള്ള രാജാ രവി വർമ്മ സെന്റർ ഓഫ്
എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ
പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക്
202526 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ
സമർപ്പിക്കുവാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 27. പ്രവേശന പരീക്ഷ സെപ്റ്റംബർ
12. അഭിമുഖം സെപ്റ്റംബർ 23. ക്ലാസ്സുകൾ ആരംഭിക്കുന്ന തീയതി സെപ്റ്റംബർ 29.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ഓഗസ്റ്റ് 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.