ഒന്നാം വർഷ ബിരുദ പ്രവേശനം 2025; സ്പോട്ട് അലോട്ട്മെന്റ്
Wednesday, August 13, 2025 9:46 PM IST
ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 19 നും കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 20, 21 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 22, 23 &25 തീയതികളിലും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ജനറൽ അലോട്ട്മെന്റുകളിൽ ആദ്യ ഓപ്ഷനായി നൽകിയ കോളജിൽ അലോട്ട്മെന്റ് ലഭിച്ച് പ്രസ്തുത കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ (എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാർ ഒഴികെ) സ്പോട്ട് അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
പുതുക്കിയ പരീക്ഷാകേന്ദ്രം
20 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ആഗസ്റ്റ് 2025 പരീക്ഷയ്ക്കും തുടർന്ന് വരുന്ന എല്ലാ പരീക്ഷകൾക്കും തിരുവനന്തപുരം പള്ളിക്കൽ യുഐടി പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ ചാവർകോട് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി &ഹിസ്റ്റോറിയോഗ്രഫി), എംഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &മാു; 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പരീക്ഷയുടെ ജിയോളജി, കോർ &കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാറ്റം വരുത്തിയ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ പി.ജി. (ന്യൂജെൻ കോഴ്സുകൾ ഉൾപ്പെടെയുള്ള) പരീക്ഷയുടെ മാറ്റം വരുത്തിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇതിൽ എംഎസ്ഡബ്ല്യൂ (2020 സ്കീം മാത്രം) പ്രോഗ്രാമിന്റെ വിഷയം/തിയറി എന്നിവയിൽ മാറ്റം വരുത്തിയിരിക്കുന്നു. കൂടാതെ എംഎഎച്ച്ആർഎം പ്രോഗ്രാം നീക്കം ചെയ്തിരിക്കുന്നു. പരീക്ഷകൾ 19 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിങ് എജ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ പെരിങ്ങമ്മല, ഇക്ബാൽ കോളജിൽ നടത്തി വരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (3 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷഫോം കോളേജിൽ ലഭിക്കും.താത്പര്യമുള്ളവർ 2025 സെപ്റ്റംബർ 10 ന് മുൻപായി കോളജ് ഓഫീസിലോ 9567051578, 9846671765 എന്ന നമ്പറുകളിൽ ബന്ധപ്പെടണം