ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോട്ട് അലോട്ട്മെന്റ്
Saturday, August 16, 2025 9:19 PM IST
ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 19 നും കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 20, 21 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 22, 23 &25 തീയതികളിലും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ജനറൽ അലോട്ട്മെന്റുകളിൽ ആദ്യ ഓപ്ഷനായിനൽകിയ കോളജിൽ അലോട്ട്മെന്റ് ലഭിച്ച് കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ (എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാർ ഒഴികെ) പരിഗണിക്കുന്നതല്ല.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 11ന് പഠനവകുപ്പുകളിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠനവകുപ്പുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ 04712308328, 9188524612.
പിഎച്ച്ഡി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
2025 ഒക്ടോബർ 25 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന 2025 വർഷത്തെ പിഎച്ച്ഡി എൻട്രൻസ് പരീക്ഷയ്ക്ക് യോഗ്യരായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥികൾക്ക് ഓൺലൈനായി 20 മുതൽ സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
22 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്./കരിയർ റിലേറ്റഡ്/ബിഎ ഓണേഴ്സ്/ന്യൂജെനറേഷൻ ബിഎ/ബിഎസ്സി/ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) ഓഗസ്റ്റ് 2025 പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനഃക്രമീകരിച്ച പരീക്ഷ
22 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ സെപ്റ്റംബർ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
കോമേഴ്സ് പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം റൂറൽ മാനേജ്മെന്റ് (20232025 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രൊഫൈൽ മുഖേന ഫലം പരിശോധിക്കാം.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ), എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തിയ ബിഎ (ആന്വൽ സ്കീം) പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, ഹിന്ദി മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ആഗസ്റ്റ് 21 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &മാു; 2019 അഡ്മിഷൻ) പരീക്ഷയുടെ കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248)(വൊക്കേഷണൽ കോഴ്സ് : മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.