ഒന്നാം വർഷ ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ്
Monday, August 18, 2025 9:28 PM IST
ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് ഇന്നും കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 20, 21 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 22, 23 &25 തീയതികളിലും കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ജനറൽ അലോട്ട്മെന്റുകളിൽ ആദ്യ ഓപ്ഷനായി നൽകിയ കോളജിൽ അലോട്ട്മെന്റ് ലഭിച്ച് കോളജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ (എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാർ ഒഴികെ) സ്പോട്ട് അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐ.എം.കെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 20252027 ബാച്ച് പ്രവേശനത്തിന് 20 ന് കാര്യവട്ടം ഐഎംകെയിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷാ യോഗ്യത നേടാത്ത ബിരുദധാരികൾക്കും പങ്കെടുക്കാം.
പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (20222024) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനഃക്രമീകരിച്ച ടൈംടേബിൾ
നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി, എംഎസ്സി ബോട്ടണി (ന്യൂജെനറേഷൻ) ജൂൺ 2025 പരീക്ഷകളുടെ ഡെസെർട്ടേഷൻ &കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂലൈ 2025 ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2006 സ്കീം മെഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.