ഒന്നാം വർഷ ബിഎഡ് പ്രവേശനം; കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് 25 ന്
Wednesday, August 20, 2025 9:44 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് /സ്വാശ്രയ/ കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിഎഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർഥികളെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. നിലവിൽ കേരള സർവകലാശാലയിൽ ബിഎഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കും. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളജുകളിൽ രാവിലെ 11 ന് മുൻപായി റിപ്പോർട്ട് ചെയ്യണം. ഒന്നിൽ കൂടുതൽ കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർഥി സാക്ഷ്യപത്രം നൽകി രക്ഷകർത്താവ്/ പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താം.
ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 26 നും ആലപ്പുഴ മേഖലയിൽ 27 നും തിരുവനന്തപുരം മേഖലയിൽ 29,30 തീയതികളിലും സ്പോട്ട് അലോട്ട്മെന്റ് നടത്തും.വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 ന് മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി രക്ഷകർത്താവിനെ അയക്കാം. കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാം വർഷ ബിരുദം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 21 നും തിരുവനന്തപുരം മേഖലയിൽ 22, 23 &25 തീയതികളിലുമാണ് അലോട്ട്മെന്റ്.
പരീക്ഷാഫലം
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ തീയതി നീട്ടി
2025 സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ &ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) (2024 സ്കീം റെഗുലർ, 2020 സ്കീം സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു. പിഴകൂടാതെ 25 വരെയും 150/ രൂപ പിഴയോടെ 27 വരെയും 400/ രൂപ പിഴയോടെ 29 വരെയും
അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
സെന്റർ ഫോർ ജിയോ സ്പേഷ്യൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് (202526) അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2025 സെപ്റ്റംബർ 25. വിവരങ്ങൾക്ക് ഫോൺ : 04712308214, 9447103510. വിശദവിവരങ്ങൾക്കും അപേക്ഷാഫോമും വെബ്സൈറ്റിൽ