ബിഎഡ്; സ്പോട്ട് അലോട്ട്മെന്റ് 25 ന്
Friday, August 22, 2025 9:40 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ../എയ്ഡഡ് /സ്വാശ്രയ/
കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (ന്യൂജെൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ജൂണിൽ നടത്തിയ എംഎസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (20232025), സിഎസ്എസ്, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (202526 അധ്യയന വർഷം) സ്പോട്ട് അഡ്മിഷൻ അതാത് പഠനവകുപ്പുകളിൽ 26 ന് നടത്തുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11 മണിക്ക് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ0471 2308328, മൊബൈൽ: 9188524612.
അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ ജിയോ സ്പേഷൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ അഡ്വാൻസ്ഡ് പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് (202526) അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ 25. ഫോൺ : 04712308214, 9447103510.