ഒന്നാം വർഷ ബിഎഡ് പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ് നാളെ
Saturday, August 23, 2025 10:04 PM IST
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് /സ്വാശ്രയ/ കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളുംഉണ്ടായിരിക്കണം.
ഒന്നാം വർഷ ബിരുദാനാന്തര ബിരുദ പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ എംഎസ്സി ഡാറ്റാ സയൻസ്, എംഎസ്സി ഡെമോഗ്രഫി ആന്റ് ബയോസ്റ്റാറ്റിസ്റ്റിക്സ് (20232025 ബാച്ച്) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 25, 26 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിജ്ഞാപനം
202627 അദ്ധ്യയന വർഷത്തിൽ കേരളസർവകലാശാലക്ക് കീഴിൽ പുതിയ കോളജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളസർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കണം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 07. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭിക്കും. അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം 695034 എന്ന അഡ്രസ്സിൽ സെപ്റ്റംബർ 07 നോ അതിനു മുന്നെയോ ലഭിക്കത്തക്ക രീതിയിൽ അയയ്ക്കണം. 31 നു ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല,