പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു
Wednesday, August 27, 2025 9:14 PM IST
കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ജിയോ സ്പേഷൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്കു അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ25. വിവരങ്ങൾക്ക് ഫോൺ : 9895666813, 9447103510, 04712308214.
പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി ആൻഡ് എത്നോഫാർമക്കോളജി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 സെപ്റ്റംബർ 06 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജൂലൈ 2025 പരീക്ഷയുടെ ഫിസിക്സ്, കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 19 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ഫിസിക്സ് പ്രാക്ടിക്കലിന് ഇമ്മാനുവേൽ കോളജ് പരീക്ഷ കേന്ദ്രമായിട്ടുള്ള വിദ്യാർഥികൾ ഹാൾടിക്കറ്റുമായി ക്രൈസ്റ്റ് നഗർ കോളജ്, മാറനല്ലൂരിൽ പരീക്ഷയ്ക്ക് എത്തണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഗ്രൂപ്പ് 2 (യ) ബിസിഎ ജൂലൈ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 16 മുതൽ 23 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടാതെ കടയ്ക്കൽ പിഎംഎസ്എ കോളജ്, യുഐടി. മണ്ണടി എന്നീ കോളജുകളിലെ പരീക്ഷാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ചാവർകോട് സിഎച്ച്എംഎം കോളജ്, യുഐടി അടൂർ എന്നീ കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ച്ലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി സെപ്റ്റംബർ 16മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ