പരീക്ഷാഫലം
Saturday, August 30, 2025 9:21 PM IST
എഡ്യൂക്കേഷൻ പഠന വകുപ്പിൽ 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഡ് 20222024 ബാച്ച് (സിഎസ്എസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ/എംടിഎ (മേഴ്സിചാൻസ് 2001 2020 അഡ്മിഷൻ) സെപ്റ്റംബർ 2025 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ സെപ്റ്റംബർ 10 വരെയും 150/ രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും 400/ രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം: പ്രോഗ്രാമുകളുടെ അഡ്മിഷന് രജിസ്ട്രേഷന് തീയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 20252026 അദ്ധ്യയന വര്‍ഷം നാല് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുളള അഡ്മിഷന് ആരംഭിച്ചു. ലൈബ്രറി സയന്‍സ് ബിരുദ പ്രോഗാമിനും ലൈബ്രറി സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗാമുകള്ക്കുമാണ് അഡ്മിഷന് നടത്തുന്നത്. അപേക്ഷയുടെ ശരിപകര്‍പ്പും അസ്സല് സര്‍ട്ടഫിക്കറ്റുകളും ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിച്ച് 10 ദിവസത്തിനകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കുക.
സൂക്ഷ്മപരിശോധന
2024 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ എത്തണം.