പ്രാക്ടിക്കൽ
Monday, September 1, 2025 9:43 PM IST
കേരളസർവകലാശാല നടത്തുന്ന രണ്ട്, അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) 2006 സ്കീം മേഴ്സിചാൻസ്, ജൂലൈ 2025 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ (www.keralauniversity.ac.in).
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) ഓഗസ്റ്റ് 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരം വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ 2(b) (350), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ജൂലൈ 2025 പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 16 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം/ബിബിഎ ജൂലൈ 2025 പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസി പരീക്ഷയും 22 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. 16 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷ വിജ്ഞാപനം
2025 ഒക്ടോബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ .