പരീക്ഷാഫലം
Wednesday, September 10, 2025 9:35 PM IST
2025 ജനുവരിയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ), 2025 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃമൂല്യനിർണയത്തിനും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രാക്ടിക്കൽ/വൈവവോസി
എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) സെപ്റ്റംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവവോസി പരീക്ഷ 19 ന് അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
2025 ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) ജൂലൈ 2025 (റെഗുലർ 2020 & 2023 സ്കീം, സപ്ലിമെന്ററി 2020 സ്കീം, മേഴ്സിചാൻസ് 2020 സ്കീം 2020 അഡ്മിഷൻ, 2009 സ്കീം 2010 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംസിഎ (മേഴ്സിചാൻസ്) ജൂലൈ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 15 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.