പരീക്ഷ തീയതി പുനഃക്രമീകരിച്ചു
Thursday, September 11, 2025 9:54 PM IST
2025 ഓഗസ്റ്റ് 22ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം & കരിയർ റിലേറ്റഡ് കോഴ്സുകളായ ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിബിഎ/ബിസിഎ/ ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ (ബിവോക് 2024 റെഗുലർ), (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷകൾ 26ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രി കോർ & കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ തീയതി വിവിധ കോളജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 നും എട്ടാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രോജക്ട് വൈവവോസി 18 നും അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
(www.keralauniversity.ac.in ).