ഒന്നാം വർഷ ബിഎഡ് പ്രവേശനം അലോട്ട്മെന്റ് ഇന്ന്
Friday, September 19, 2025 9:49 PM IST
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/
സ്വാശ്രയ/കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള
സീറ്റുകളിലേക്ക് ഇന്ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
നിലവിൽ കേരള സർവകലാശാലയിൽ ബി.എഡ് കോഴ്സിലേക്ക് അപേക്ഷ
നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ
നൽകാത്തവരെയും സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കും.
ഒന്നാം വർഷ ബിരുദം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/
സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ
ഒഴിവുള്ള സീറ്റുകളിലേക്ക് 22 ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച്
സ്പോട്ട് അലോട്ട്മെന്റ് നടത്തും. സ്പോട്ട് അലോട്ട്മെന്റിൽ കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദാനന്തര ബിരുദം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/
യുഐടി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ
കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23 ന് പാളയം കേരള സർവകലാശാല
സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല
വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദം; സ്പോട്ട് അഡ്മിഷൻ 23 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലെയും ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് കോളജുകളിൽ 23 ന് നടത്തും. ഹെൽപ്പ്ലൈൻ നമ്പർ: 8281883052
ഒന്നാം വർഷ ബിരുദാനന്തര ബിരുദം; സ്പോട്ട് അഡ്മിഷൻ 22 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലെയും ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് കോളജുകളിൽ 22 ന് നടത്തും. ഹെൽപ് ലൈൻ നമ്പർ: 8281883052.
പ്രാക്ടിക്കൽ
2025 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബിടെക് 2025 പരീക്ഷയുടെ (മേഴ്സിചാൻസ് 2013 അഡ്മിഷൻ 2013 സ്കീം) സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 സ്കീം) കൂടാതെ യുസിഇകെയിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2014 2017 അഡ്മിഷൻ വരെ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.