ബിടെക് എന്‍ആര്‍ഐ ക്വാട്ട അപേക്ഷ ക്ഷണിച്ചു
Friday, May 26, 2023 10:09 PM IST
കാലിക്കട്ട് സര്‍വകലാശാലാ എൻജിനീയറിംഗ് കോളജില്‍ വിവിധ ബ്രാഞ്ചുകളിലേക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എൻജിനീയറിംഗ്, പ്രിന്‍റിംഗ് ടെക്‌നോളജി, കോഴ്‌സുകള്‍ക്ക് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 16ന് മുമ്പായി കോളജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cuiet.info). ഫോണ്‍: 04942400223 ,9188400223, 9567172591.
ബിഎ മള്‍ട്ടിമീഡിയ അപേക്ഷ നീട്ടി
എസ്ഡിഇ 202223 അദ്ധ്യയന വര്‍ഷത്തെ ബിഎ മള്‍ട്ടി മീഡിയ കോഴ്‌സിന് ജൂണ്‍ അഞ്ചു വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി, ഫാഷന്‍ ആൻഡി ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.