പിജി / ഇന്റഗ്രേറ്റഡ് പിജി പ്രവേശനം; 25 വരെ ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം
Thursday, July 17, 2025 9:42 PM IST
തേഞ്ഞിപ്പലം: 2025 26 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പിജി / ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളജുകളിലെ എംഎസ്ഡബ്ല്യു, എംസിഎ, എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗാ തെറാപ്പി, എംഎസ്സി ഫോറന്‍സിക് സയന്‍സ്, എംഎസ്സി ജനറൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷൻ നടത്തു ന്നതിനുള്ള സൗകര്യം ജൂലൈ 25ന് വൈകീട്ട് അഞ്ചു വരെ ലഭ്യമാകും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 975 രൂപ. എസ്സി / എസ്ടി വിഭാഗത്തിന് 615 രൂപ. (എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 1205 രൂപ. എസ്സി / എസ്ടി വിഭാഗത്തിന് 740 രൂപ). ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 95 രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നവർ അതത് പഠനവകുപ്പ് / കോളജ് / സെന്ററുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. സ്പോർട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകര്‍പ്പ്, സ്പോര്‍ട്ട്സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കട്ട് സർവകലാശാല എന്ന വിലാസത്തില്‍ അവസാന തീയതിക് മുമ്പായി സമര്‍പ്പിക്കണം. അതാത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്സ്, ലക്ഷദ്വീപ്, പിഡബ്ല്യുഡി, ഓപ്പണ്‍ ഓള് ഇന്ത്യാ ക്വാട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകൾക്ക് പുറമെയുള്ളവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരേയും പരിഗണിക്കും. കൂടുതൽ വിവിരങ്ങൾക്ക് https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017, 2660600.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ 24 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസർച്ച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് ജൂലൈ 24 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത: ബിരുദം. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 645 രൂപ. എസ്സി / എസ്ടി വിഭാഗത്തിന് 285 രൂപ. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നവീന സാങ്കേതിക സംവിധാനങ്ങളോടെ പ്രായോഗിക പരിശീലനത്തിലൂന്നിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ എഐ അധിഷ്ഠിത സോഫ്റ്റ്വെയറുകളും നൈപുണ്യാധിഷ്ഠിത ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കട്ട് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ . ഫോൺ : 9946823812, 9846512211, 0494 2407016, 2407017.
പിഎച്ച്ഡി പ്രിലിമിനറി യോഗ്യതാ പരീക്ഷ
കാലിക്കട്ട് സർവകലാശാലയുടെ ജൂലൈ 2024 / ഡിസംബർ 2024 / ജൂലൈ 2025 പിഎച്ച്ഡി പ്രിലിമിനറി യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 145/ രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 22 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എംവോക് അപ്ലൈഡ് ബയോടെക്നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18ന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശ്ശൂർ.
നാലാം സെമസ്റ്റർ ബിവോക് ഫുഡ് ടെക്നോളജി (ഫുഡ് പ്രോസസിംഗ് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 18ന് നടക്കും. കേന്ദ്രം: എസ്എൻ കോളജ് നാട്ടിക. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 പരീക്ഷക്ക്പിഴ കൂടാതെ ജൂലൈ 31 വരെയും 200 രൂപ പിഴയോടെ ആഗസ്റ്റ് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി 2022, 2023 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം, എംബിഎ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംസിജെ, എംടിഎ, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി റേഡിയേഷൻ ഫിസിക്സ്, എംഎസ്സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് / സിയുസിബിസിഎസ്എസ് യുജി) വിവിധ യുജി, സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം സെമസ്റ്റർ ബിടിഎ (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽഎൽഎം നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) ഇന്റഗ്രേറ്റഡ് പിജി എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എംഎ മലയാളം, എംഎ സോഷ്യോളജി, എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (2020 പ്രവേശനം) നവംബർ 2024, (2021 മുതൽ 2024) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 23 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം (2014 പ്രവേശനം) ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2015, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.