അപേക്ഷ ക്ഷണിച്ചു
Friday, July 18, 2025 9:44 PM IST
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബികോം ബിരുദമെടുത്തവർക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഫിനാൻസ്, കോ ഓപ്പറേഷൻ എന്നീ വിഷണങ്ങളിൽ അഡീഷണൽ സ്പെഷ്യലൈസേഷൻ നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 100 രൂപ പിഴയോടെ എട്ട് വരെയും 500 രൂപ പിഴയോടെ 16 വരെയും രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും വിജ്ഞാപനത്തിൽ പറഞ്ഞ മുഴുവൻ രേഖകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ ( പ്രൈവറ്റ് രജിസ്ട്രേഷൻ ), സിഡിഒഇ ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ 673635 എന്ന വിലാസത്തിൽ ആഗസ്റ്റ് 23നുള്ളിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . ഫോൺ: 0494 2407356.
സ്പോട്ട് അഡ്മിഷൻ
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ (ഐഇടി) 2025 26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 21ന് നടക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (ഇസിഇ) – 4, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് (ഇപി) – 1, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (EEE) – 12, മെക്കാനിക്കൽ എൻജിനീയറിംഗ് (എംഇ) – 12, പ്രിന്റിംഗ് ടെക്നോളജി (പിടി) – 4 എന്നിങ്ങനെയാണ് ഒഴിവുകൾ. ലാറ്ററൽ എൻട്രി പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് അസൽ രേഖകൾ സഹിതം രാവിലെ 11 ന് മുൻപ് കോളജിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ: 9567172591.
എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി: എൻആർഐ ക്വാട്ട പ്രവേശനം
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് എൻആർഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ബിഎസ്സി ഫുഡ് സയൻസ്, ബിവോക് ഫുഡ് സയൻസ്, ബിവോക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബിവോക് ഫുഡ് പ്രോസസിംഗ്, ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്നോളജി. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലൈ 23ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്എസ്എൽസി, പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. ഫോൺ: 8089841996.
പിജി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് സ്പോർട്സ് ക്വാട്ട / വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 21 ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ: [email protected].
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: അതത് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും നെറ്റും. പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന നൽകും. മേല്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം സർവകലാശാലാ ക്യാമ്പസിലെ സിസിഎസ്ഐടിയിൽ വച്ച് 28ന് രാവിലെ 11 ന് നടക്കും.
ലൈബ്രേറിയൻ അഭിമുഖം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ലൈബ്രേറിയൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം 28ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
ബിബിഎ എൽഎൽബി ഹോണേഴ്സ് രണ്ടാം സെമസ്റ്റർ ( 2019 മുതൽ 2024 വരെ പ്രവേശനം), നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം), ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം), എട്ടാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം), പത്താം സെമസ്റ്റർ (2019, 2020 വരെ പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ (2017, 2018 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾക്കും മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം), നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം), ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ആഗസ്റ്റ് ആറ് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
എംഎ പൊളിറ്റിക്കൽ സയൻസ് (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ നവംബർ 2024 നാലാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എൽഎൽഎം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ (2023 പ്രവേശനം) എംഎസ്സി റേഡിയേഷൻ ഫിസിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (പ്രൈവറ്റ് രജിസ്ട്രേഷൻ) മൂന്നാം സെമസ്റ്റർ നവംബർ 2018, നാലാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.