സർവകലാശാലാ സ്റ്റേഡിയത്തിൽ റിഫ്രഷ്മെന്റ് സെന്റർ
Monday, July 21, 2025 9:24 PM IST
കാലിക്കട്ട് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോം സർവകലാശാലാ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാത്തിൽ ലഭ്യമാകും. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ ബന്ധപ്പെടുക.
സ്വിമ്മിംഗ് ട്രെയിനർ നിയമനം
കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പിന് കീഴിലെ ഗോൾഡൻ ജൂബിലി അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിംഗ് പൂളിൽ പുരുഷ, വനിതാ സ്വിമ്മിംഗ് ട്രെയിനർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
എംസിഎ സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) 2025 അധ്യയന വർഷത്തെ എംസിഎ പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്സി ഒൻപത്, എസ്ടി രണ്ട്, ഇഡബ്ല്യൂഎസ് മൂന്ന്, മുസ്ലിം മൂന്ന്, ഇടിബി അഞ്ച്, എൽസി ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. സംവരണത്തിന് അർഹതയുള്ളവർക്ക് സർവകലാശാലാ വെബ്സൈറ്റിലെ സിയുസിഇടി ലേറ്റ് രജിസ്ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9526146452, 9539833728.
എംഎ ഫിലോസഫി സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല ഫിലോസഫി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എംഎ ഫിലോസഫി പ്രോഗ്രാമിന് എസ്സി രണ്ട്, എസ്ടി ഒന്ന്, ഇടിബി രണ്ട്, ഇഡബ്ല്യൂഎസ് രണ്ട് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രസ്തുത വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. മേൽ വിഭാഗക്കാരുടെ അഭാവത്തിൽ എസ്ഇബിസി മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 25ന് മുൻപായി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
പ്രോജക്ട് (മൈനർ) മൂല്യനിർണയം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ (സിബിസിഎസ്എസ് 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പിജി ഏപ്രിൽ 2025 റഗുലർ പ്രോജക്ട് (മൈനർ) മൂല്യനിർണയം ജൂലൈ 22 മുതൽ 28 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (2024 പ്രവേശനം) ഏപ്രിൽ 2025 റഗുലർ പരീക്ഷ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം: സൈക്കോളജി പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാലാ പഠനവകുപ്പിൽ രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് പിജി 2022 പ്രവേശനം) എംഎസ്സി അപ്ലൈഡ് സൈക്കോളജി പേപ്പർ PSY2E03 Introduction to Autism ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 22ന് നടക്കും. സമയം ഉച്ചക്ക് 1.30.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ (2004 സ്കീം) ബിടെക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം.