ബി.എഡ്. പ്രവേശനം 2025; വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Wednesday, July 23, 2025 9:06 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ ബി.എഡ്. (കോമേഴ്സ് ഓപ്ഷന് ഒഴികെ), ബി.എഡ്. സ്പെഷല്‍ എജ്യുക്കേഷന്‍ പ്രവേശനത്തിനിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിനില്‍ റാങ്ക് നില പരിശോധിക്കാം. പ്രവേശനത്തിന് ഒഴിവുകള്‍ ഉള്ള കോളജുകള്‍ റാങ്ക് അനുസരിച്ചു വിദ്യാര്‍ഥികളെ ബന്ധപ്പെടും. ആദ്യമായി പ്രവേശനം ലഭിക്കുന്നവര്‍ ആഗസ്റ്റ് നാലിന് വൈകിട്ട് നാലിനു മുന്‍പായി മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. മാന്‍ഡേറ്ററി ഫീസ്: എസ്.സി./എസ്.ടി./ഒ.ഇ.സി./ മറ്റ് സംവരണ വിഭാഗക്കാര്‍ 145 രൂപ, മറ്റുള്ളവര്‍ 575 രൂപ. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ : 0494 2407017, 7016, 2660600.
പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ്: പ്രവേശന പരീക്ഷ 25ന്
കാലിക്കട്ട് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പിലെ 2025 2026 അധ്യയന വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ് പ്രോഗ്രാം പ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. സമയം രാവിലെ 10.30. കേന്ദ്രം : ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407016, 2407017.
കായിക പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലാ കായികപഠനവകുപ്പിലെ എം.പി.എഡ്. പ്രോഗ്രാമിന് മണിക്കൂറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖം പുതുക്കിയ സമയക്രമ പ്രകാരം ജൂലൈ 29ന് നടക്കും. യു.ജി.സി. മാനദണ്ഡ പ്രകാരം യോഗ്യരായവര്‍ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ ഹാജരാകണം.
സംസ്കൃത പഠനവകുപ്പില്‍ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ സംസ്കൃത പഠനവകുപ്പില്‍ 2025 അധ്യയന വര്‍ഷത്തെ എം.എ. സംസൃതം, ഇന്റഗ്രേറ്റഡ് എം.എ. സംസ്കൃതം പ്രോഗ്രാമുകളില്‍ സംവരണ സീറ്റൊഴിവുണ്ട്. പ്രവേശത്തിന് ജൂലൈ 25 മുന്‍പായി രജിസ്ട്രേഷന് ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.ഇ.ബി.സി. മാനദണ്ഡ പ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2407258, 9947930196.
പേരാമ്പ്ര റീജണല്‍ സെന്ററില്‍ യു.ജി./പി.ജി. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ റീജണല്‍ സെന്ററില്‍ ഒന്നാം സെമസ്റ്റര്‍ എം.സി.എ./ എം.എസ്.ഡബ്ല്യൂ./ ബി.സി.എ./ ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളില്‍ ജനറല്‍/ സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ./ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകള്‍ക്ക് ജൂലൈ 28നും ബി.സി.എ./ ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകള്‍ക്ക് ജൂലൈ 30നും രാവിലെ 10 മണിക്ക് മണിക്ക് സെന്ററില്‍ ഹാജരായി പ്രവേശനം നേടാം. എം.സി.എ. / എം.എസ്.ഡബ്ല്യൂ. പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ജൂലൈ 25 വരെ ലേറ്റ് രജിസ്ട്രേഷന് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8594039556, 9656913319.
ബിരുദ (യു.ജി.) കോണ്ടാക്ട് ക്ലാസ്: ഗൂഗിള്‍ ഫോം പൂരിപ്പിക്കണം
കാലിക്കട്ട് സര്‍വകലാശാലാ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കുന്ന 2023 പ്രവേശനം ബിരുദ (യു.ജി.) അഞ്ചാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താത്പര്യമുള്ളവരും ഓണ്‍ലൈനായി ക്ലസിന് പങ്കെടുക്കാന്‍ താത്പര്യമുള്ളവരും വിദൂര വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗൂഗിള്‍ ഫോം ആഗസ്റ്റ് ഒന്നിന് മുന്‍പായി പൂരിപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sde.uoc.ac.in/ . ഫോണ്‍ : 0494 2407356, 2407494.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫ്സല് ഉല് ഉലമ പ്രിലിമിനറി ( 2019 സ്കീം 2019, 2020 പ്രവേശനം ) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം.
വൈവ
കാലിക്കട്ട് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിലെ (2024 പ്രവേശം) പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി വൈവ ജൂലൈ 29ന് നടക്കും. സമയം രാവിലെ 10. കേന്ദ്രം : ഹിന്ദി പഠനവകുപ്പ് സര്‍വകലാശാലാ ക്യാമ്പസ്.
പ്രാക്ടിക്കല്‍ പരീക്ഷ
വയനാട് ലക്കിടി ഓറിയന്റല്‍ കോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റലെ മൂന്നാം വര്‍ഷ ബി.എച്ച്.എം. ആന്റ് സി.ടി. ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 28, 29 തീയതികളില്‍ നടക്കും. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതിയില്‍ മാറ്റം
സര്‍വകലാശാലാ പഠനവകുപ്പില്‍ ജൂലൈ 22 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ (CBCSS PG 2022 പ്രവേശനം) എം.എസ് സി. അപ്ലൈഡ് സൈക്കോളജി പേപ്പര്‍ : PSY2E03 Introduction to Autism ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 25ന് നടത്തും. സമയം ഉച്ചക്ക് രണ്ടു മണി.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ (2024 പ്രവേശനം) പ്രോജക്ട് മോഡ് പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ്, പി.ജി. ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ ക്രോപ്സ് നവംബര്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 25 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ (CUCSS ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം 2016 സ്കീം 2020 മുതല്‍ 2023 പ്രവേശനം) എം.ബി.എ. ജൂലൈ 2025 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ (2020 പ്രവേശനം) എം.എസ് സി. ഇലക്ട്രോണിക്സ് സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം.