പിജി നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ
Saturday, July 26, 2025 10:20 PM IST
2025 അധ്യയന വർഷത്തെ എംഎ ഇംഗ്ലീഷ് പ്രോഗ്രാം പ്രവേശനത്തിന് ഏകജാലകം മുഖേന അപേക്ഷ സമര്‍പ്പിച്ചവരിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് മെയിൻ / കോർ വിഷയമായി പഠിച്ചിട്ടില്ലാത്തവർക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 31ന് നടക്കും. സമയം രാവിലെ 10 മണി മുതൽ 12.30 വരെ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്. പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയവരുടെ ഹാൾടിക്കറ്റ് ജൂലൈ 28ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ .
പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ടെക്. (2014 പ്രവേശനം) നവംബർ 2021, സർവകലാശാലാ എന്‍ജിനിയറിംഗ് കോളജിലെ (ഐഇടി.) ഏഴാം സെമസ്റ്റർ (2015 പ്രവേശനം) നവംബർ 2021, (2016 പ്രവേശനം) ഏപ്രിൽ 2022, (2017 പ്രവേശനം) നവംബർ 2022, (2018 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 12ന് തുടങ്ങും.
സൂക്ഷ്മപരിശോധനാഫലം
വിവിധ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.