ഗസ്റ്റ് അധ്യാപക നിയമനം
Tuesday, July 29, 2025 9:46 PM IST
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിഗ് ഡാറ്റാ ടെക്നോളജി (എംസിഎ), വെബ്സൈറ്റ് ഡിസൈനിംഗ് യൂസിംഗ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ബിസിഎ) എന്നീ വിഷയങ്ങളിൽ മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് അഭിമുഖത്തിന് സെന്ററിൽ ഹാജരാകണം. ഫോൺ: 9995450927, 9496837519.
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ പിജി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 31ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ: [email protected] .
കോഴിക്കോട് ബിഎഡ് സെന്ററിൽ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക്, മലയാളം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ പേഴ്സൺ വിത് ഡിസെബിലിറ്റി (പിഡബ്ല്യൂഡി) കാറ്റഗറിയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അർഹരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകണം.
സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിന് ഒബിഎക്സ് ഒന്ന്, എസ്.ടി. ഒന്ന്, നാച്ചുറൽ സയൻസ് വിഷയത്തിന് കുശവ ഒന്ന് എന്നിങ്ങനെ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ ജൂലൈ 30ന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2382977, 9495421585.
ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച് ഒന്ന്, ടീച്ചർ ഒന്ന്, ഗണിതശാസ്ത്ര വിഭാഗത്തിൽ എസ്സി ഒന്ന്, എൽസി ഒന്ന്, പിഎച്ച് ഒന്ന്, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭാഷാ ന്യൂനപക്ഷം കന്നഡ ഒന്ന്, സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒബിഎക്സ് ഒന്ന് എന്നിങ്ങനെ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 9605974988, 9847754370.
പിഎച്ച്ഡി പ്രവേശന അഭിമുഖം
കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ ബോട്ടണി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിലെ പിഎച്ച്ഡി ( നോൺ എൻട്രൻസ് കാറ്റഗറി ) പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലൈ 31ന് നടക്കും. അപേക്ഷകർ രാവിലെ പത്തിന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407406, 2407407.
പുനഃപ്രവേശന അപേക്ഷ
കാലിക്കട്ട് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ പ്രോഗ്രാമുകൾക്ക് 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി നാലാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 100 രൂപ പിഴയോടെ 16 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സർവകലാശാലയിൽ എത്തിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356.
കോൺടാക്ട് ക്ലാസ്
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിലെ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് 2023 പ്രവേശനം) ബിഎ, ബികോം,ബിബിഎ വിദ്യാർഥികൾക്കുള്ള ഓഫ്ലൈൻ കോൺടാക്ട് ക്ലാസുകൾ ആഗസ്റ്റ് ഒന്പതിന് തുടങ്ങും. കേന്ദ്രം: സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഹാജരാകണം. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ ക്ലാസുകളുടെ ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.
വൈവ
നാലാം സെമസ്റ്റർ എംഎഡ് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി വൈവ ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കും.
പരീക്ഷാ അപേക്ഷ
സർവകലാശാലാ നിയമ പഠന വകുപ്പിലെ എൽഎൽഎം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (2015, 2016, 2017, 2018, 2020, 2021 പ്രവേശനം), ഒന്നും രണ്ടും സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (പിജി സിബിസിഎസ്എസ്) എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (2020 പ്രവേശനം) ഏപ്രിൽ 2024, (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ആഗസ്റ്റ് ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (പിജി സിബിസിഎസ്എസ്) എംഎ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് (2020 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമപ്രകാരം ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം (സിബിസിഎസ്എസ്) നാലാം സെമസ്റ്റർ (2021 പ്രവേശനം) എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, (2021, 2022 പ്രവേശനം) എംഎ ഹിസ്റ്ററി, (2021, 2022, 2023 പ്രവേശനം) എംകോം ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് 2021, 2022 പ്രവേശനം) എംഎ ഹിന്ദി നവംബർ 2024, രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം) എംഎസ്സി ബയോകെമിസ്ട്രി ഏപ്രിൽ 2025, നാലാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം) എംഎ സംസ്കൃതം ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.