ബിപിഎഡ്, ബിപിഇഎസ്: പ്രൊവിഷണൽ ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു
Wednesday, July 30, 2025 9:36 PM IST
2025 26 അധ്യയന വർഷത്തെ ബിപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്) പ്രവേശന പരീക്ഷയുടെ (സിയു സിഇടി 2025) പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് കാറ്റഗറി, ജനന തീയതി എന്നിവയിൽ തിരുത്തലുകളുണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചിന് മുൻപായി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അറിയിക്കേണ്ടതാണ്. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകൾ യാതൊരുകാരണവശാലും സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2660600, 2407017, 2407016.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ താത്കാലിക അധ്യാപക നിയമനത്തിന് ഡാറ്റാ അനലറ്റിക്സിൽ പ്രാവീണ്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: യുജിസി നിഷ്കർഷിച്ചിട്ടുള്ള എംബിഎ, നെറ്റ്. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംഎസ്സി കമ്പ്യൂട്ടർ സയൻസ് / എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് / എംഎസ്സി ഇക്കണോമെട്രിക്സ് / എംകോം എന്നീ പിജിയും നെറ്റ് യോഗ്യതയും ഡാറ്റാ അനലറ്റിക്സിൽ പ്രാവീണ്യമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ 10ന് പഠനവകുപ്പ് കാര്യാലയതിൽ ഹാജരാകണം.
സ്പോട്ട് അഡ്മിഷൻ
കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫോർമേഷൻ ടെക്നോളജിയിലെ ( സിസിഎസ്ഐടി ) ഈവനിംഗ് എംസിഎ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് സർവകലാശാലാ ക്യാമ്പസിലെ സിസിഎസ്ഐടി ഓഫീസിൽ ഹാജരാകണം.
ഐടിഎസ്ആറിൽ എംഎ സോഷ്യോളജി സ്പോട്ട് അഡ്മിഷൻ
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ( ഐടിഎസ്ആർ ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന എംഎ സോഷ്യോളജി പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31ന് നടക്കും. 12 സീറ്റുകളാണ് ഒഴിവുള്ളത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടി ഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്എസ്എൽസി, പിജി ക്യാപ് ഐഡി, ടിസി, കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐടിഎസ്ആർ ഓഫിസിൽ രാവിലെ 11.30ന് ഹാജരാകണം. ഫോൺ : 9645598986, 6282064516.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎച്ച്എം ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബിബിഎ എൽഎൽബി ഹോണേഴ്സ് മൂന്നാം സെമസ്റ്റർ ഏപ്രിൽ 2025 സപ്ലിമെന്ററി, മൂന്നും ഒൻപതും സെമസ്റ്റർ നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ ബിപിഎഡ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.