ലക്ചറർ നിയമനം
Friday, August 1, 2025 9:40 PM IST
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ലക്ചറർ തസ്തികയിലേക്ക് ഓഗസ്റ്റ് 13ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.cuiet.info/ , https://www.uoc.ac.in/ സന്ദർശിക്കുക.
എൻആർഐ ക്വാട്ട പ്രവേശനം
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് എൻആർഐ ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത: ബിഎസ്സി ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് സയൻസ്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് ആറിന് വൈകീട്ട് നാലിന് മുൻപായി നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്എസ്എൽസി, പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. ഫോൺ : 8089841996.
മലപ്പുറം സിസിഎസ്ഐടിയിൽ യുജി / പിജി സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ ബിഎസ്സി എഐ, ബിസിഎ, എംസിഎ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഫോൺ: 9995450927, 8921436118.
വടകര സിസിഎസ്ഐടിയിൽ ബിഎസ്സി / എംഎസ്സി സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 9846564142, 9446993188.
പരീക്ഷാഅപേക്ഷ
നാലാം സെമെസ്റ്റർ (2021 മുതൽ 2023 പ്രവേശനം) എംആർക് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 13 വരെയും 200 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് നാല് മുതൽ ലഭ്യമാകും.