അസിസ്റ്റന്റ് പ്രഫസർ നിയമനം
Saturday, August 2, 2025 9:30 PM IST
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 20. യോഗ്യത: നിർദിഷ്ട വിഷയത്തിൽ പിജി ( 55% ), നെറ്റ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിഎഡി / പിജിഡിസിഎ / ഡിസിഎ അധിക യോഗ്യതയായി പരിഗണിക്കും. ഉയർന്ന പ്രായ പരിധി 64. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠനവകുപ്പിലെ ‘പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം 2025’ പ്രവേശന പരീക്ഷ ഓഗസ്റ്റ് ഏഴിന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. ഹാള്ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ . ഫോണ്: 0494 2407016, 2407017.
സംവരണ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് വിഭാഗത്തിൽ ഒരു ഇടിബി സംവരണ സീറ്റൊഴിവുണ്ട്. അർഹരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകണം.
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പിഡബ്ല്യൂഡി വിഭാഗത്തിൽ ഓരോ ഒഴിവ് വീതമുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2382977, 9495421585.
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഒരു ഇഡബ്ല്യൂഎസ് സംവരണ സീറ്റൊഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ പത്തിന് സെന്ററിൽ നടക്കും. ഫോൺ: 9605974988, 9847754370.
എംസിഎ സ്പോട്ട് അഡ്മിഷൻ
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ എംസിഎ പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് നാലിന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് സെന്ററിൽ ഹാജരാകണം. ഫോൺ: 9995450927, 8921436118.
പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ ( 2013 പ്രവേശനം ) ബിടെക് / പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 റഗുലർ പരീക്ഷ ആഗസ്റ്റ് 25, 26 തീയതികളിൽ നടക്കും. കേന്ദ്രം: ഹിന്ദി പഠന വകുപ്പ് കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എംപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 21 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് എട്ട് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് / സിയുസിബിസിഎസ്എസ് യുജി) വിവിധ യുജി, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ മൂന്നാം സെമസ്റ്റർ ബിടിഎ (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 20 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് ആറ് മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബിപിഇഎസ്) ഇന്റഗ്രേറ്റഡ്, ഒന്നാം വർഷ (2017 മുതൽ 2022 വരെ പ്രവേശനം) ബിപിഎഡ് ഇന്റഗ്രേറ്റഡ്, രണ്ടാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി (2017, 2018 പ്രവേശനം) ഏപ്രിൽ 2024, (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് എസ്ഡിഇ 2021, 2022, 2023 പ്രവേശനം) എംഎ ഹിന്ദി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് എസ്ഡിഇ) എംഎ സംസ്കൃത സാഹിത്യം (സ്പെഷ്യൽ), എംഎ സംസ്കൃത ഭാഷയും സാഹിത്യവും (ജനറൽ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2023 പ്രവേശനം) എംഎസ്സി ഫോറൻസിക് സയൻസ്, (2022, 2023 പ്രവേശനം) എംഎ മ്യൂസിക് (സിസിഎസ്എസ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.