ബി.എഡ്. കൊമേഴ്സ് ഒന്നാം അലോട്ട്മെന്റ്
Monday, August 4, 2025 10:10 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 202526 അധ്യയന വര്‍ഷത്തേക്കുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷന് പ്രവേശനത്തിന് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്റ്റ് ആറിന് വൈകീട്ട് നാലിനകം മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സംവരണ വിഭാഗങ്ങള്‍ക്ക് 145 രൂപയും മറ്റുള്ളവര്‍ക്ക് 575 രൂപയുമാണ് ഫീസ്.
ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുന്നവരെ അലോട്ട്മെന്റിന് ശേഷം നല്കുന്ന വെയ്റ്റിംഗ് റാങ്ക് ലിസ്റ്റില്‍ അവരുടെ ഹയര്‍ ഓപ്ഷനില്‍ മാത്രം പരിഗണിക്കും. ആഗസ്റ്റ് ആറിന് ക്ലാസ് തുടങ്ങും.
കൊമേഴ്സ് ഓപ്ഷന്റെ ഒന്നാം അലോട്ട്മെന്റിന് ശേഷം എഡിറ്റ് ആവശ്യമായിട്ടുള്ളവര്‍ക്ക് ആറിന് രാവിലെ 11.30 മുതല്‍ ഏഴിന് രാവിലെ 11.30 വരെ സമയം നല്‍കും. പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
ബി എഡ് കോമേഴ്സ് ഓപ്ഷന് ഉള്‍പ്പെടെ എല്ലാ ഓപ്ഷനിലേക്കും ഉള്ള പ്രവേശനത്തിന്റെ സമയം ആഗസ്റ്റ് 16ന് അവസാനിക്കും. ഫോണ്‍: 0494 2407017, 7016 2660600.
പ്രൊജക്ട് മോഡ് ഡിപ്ലോമ 2025 റാങ്ക് ലിസ്റ്റ്
കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ്, പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റ് പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് മറാശശൈീി.ൗീര.മര.ശി സന്ദര്‍ശിക്കുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതത് പഠനവകുപ്പ്/സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം പ്രവേശനം നേടേണ്ടതാണ്.
റീഹാബിലിറ്റേഷന്‍ സൈക്കോളജി പ്രവേശന പരീക്ഷ
പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി 202526 അധ്യയനവര്‍ഷം പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് ഏഴിന് നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍നികേതന്‍ ഹാളിലാണ് പരീക്ഷ.
എംഎസ്സി ഫുഡ് ടെക്നോളജി സീറ്റൊഴിവ്
കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്. സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി കോഴ്സില്‍ ബി.എസ് സി. ഫുഡ് ടെക്നോളജി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താഴെ പറയുന്ന സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഋഠആ01, ഋണട05, ടഇ03, ടഠ02, ചഞക 02, ടജഛഞഠട01,ഘഅഗടഒഅഉണഋഋജ02
മേല്പറഞ്ഞ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട, പി.ജി. ക്യാപ് റജിസ്ട്രേഷന് ഐ.ഡി. ഉള്ളവര്‍
രേഖകള്‍ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഹാജരാകണം. ഫോണ്‍ : 8089841996.
എംഎസ്സി അപ്ലൈഡ് ജിയോളജി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠന വകുപ്പില്‍ 2025 അധ്യയന വര്‍ഷത്തെ എം.എസ് സി അപ്ലൈഡ് ജിയോളജി എന്ന പ്രോഗ്രാമിന് ട ഇ , ഋ ണ ട എന്നീ സംവരണ വിഭാഗങ്ങളിലായി രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിനായി ആഗസ്റ്റ് ഏഴിനു മുന്‍പായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 9447508349 , 7559800376.
എംഎ ഫിലോസഫി സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ ഫിലോസഫി പഠനവകുപ്പില്‍ എം.എ. ഫിലോസഫി കോഴ്സിന് ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണവിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
എംഎസ്സി ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
സര്‍വകലാശാലക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങില്‍ 202526 അധ്യയനവര്‍ഷത്തെ എം.എസ് സി. ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ടെക്സൈറ്റില് ഡിസൈനിങ് കോഴ്സില്‍ ഏതാനും സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് എട്ടിനകം സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. സംവരണവിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9645639532, 9656358717.
വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചററുടെ ഒഴിവിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആഗസ്റ്റ് 12ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് രൗശല.േശിളീ
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. ഹിസ്റ്ററി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കോണ്ടാക്ട് ക്ലാസ്
സര്‍വകലാശാലാ വിദൂരവിഭാഗത്തിന് കീഴില്‍ ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2023 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ കോണ്ടാക്ട് ക്ലാസുകള്‍ ആഗസ്റ്റ് ഒമ്പതിന് തുടങ്ങും. വിശദമായ സമയക്രമം വിദൂരവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2407494.
പരീക്ഷാ രജിസ്ട്രേഷന്
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ. അഫ്സല് ഉല് ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. (2023 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷ, 2020 മുതല്‍ 2022 വരെ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സല് ഉല് ഉലമ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, 2019, 2020 പ്രവേശനം ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2024 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ആഗസ്റ്റ് 18 വരെ നീട്ടി. 200 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.
ടോക്കണ്‍ രജിസ്ട്രേഷന്
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എ. അഫ്സല് ഉല് ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, (സി.ബി.സി.എസ്.എസ്. 2023 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനെടുക്കാം. ഫീസ്: 2910 രൂപ.
പരീക്ഷാഫലം
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (2021, 2022 പ്രവേശനം), എം.എ. അറബിക് റഗുലര്‍, സപ്ലിമെന്ററി (2023, 2022, 2021 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.