അധ്യാപകനിയമനം
Wednesday, August 6, 2025 9:27 PM IST
കാലിക്കട്ട് സര്‍വകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് ഡാറ്റ അനലറ്റിക്സില്‍ പ്രാവീണ്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 11ന് രാവിലെ 11 ന് പഠനവകുപ്പ് ഓഫീസില്‍ ഹാജരാകണം. മാനേജ്മെന്റ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളില്‍ പിജിയും നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പ്രസ്തുത വിഷയങ്ങളില്‍ പിജിയും ഡാറ്റ അനലറ്റിക്സില്‍ പ്രാവീണ്യമുള്ളവരെയും പരിഗണിക്കുന്നതാണ്.
ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള 2025 അധ്യയന വര്‍ഷ ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫറിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിനില്‍ വിദ്യാര്‍ഥികള്‍ക്ക് റാങ്ക് നില പരിശോധിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ വഴി പ്രവേശനം നേടുന്നവര്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ്: സംവരണവിഭാഗം: 145 രൂപ, മറ്റുള്ളവര്‍: 575 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.uoc.ac.in ഫോണ്‍: 0494 240 7016, 7017, 7152 ഇമെയില്‍: [email protected]
പരീക്ഷാഫലം
നാലാംസെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ (സിസിഎസ്എസ്) ഏപ്രില്‍ 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് ഏപ്രില്‍ 2024 സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 13, 14, 18 തീയതികളിലായി തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നടക്കും.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ പിജി ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യൂ കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ് (2024 പ്രവേശനം) നവംബര്‍ 2024 റഗുലര്‍ പരീക്ഷ 25ന് തുടങ്ങും.
പേരാമ്പ്ര സെന്ററില്‍ സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി റീജ്യണല്‍ സെന്ററിലെ ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ള്യു, എംസിഎ, ബിഎസ്ഡബ്ള്യു/ബിസിഎ പ്രോഗ്രാമുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്. ഫോൺ: 8594039556, 9656913319
പുനര്‍മൂല്യനിര്‍ണയഫലം
2024 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍ (2023, 2024 അഡ്മിഷന്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
2023 സെപ്റ്റംബറില്‍ നടത്തിയ എംബിഎ നാലാം സെമസ്റ്റര്‍ (വിദൂര വിദ്യാഭ്യാസം 2013 അഡ്മിഷന്) ഒറ്റത്തവണ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്ഐടി) 2025 അധ്യയന വര്‍ഷത്തെ ബിസിഎ, ബിഎസ്സി എഐ പ്രോഗ്രാമുകളില്‍ ജനറല്സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9995450927, 8921436118