വിമന്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ പിജി പ്രവേശനം
Monday, August 11, 2025 9:41 PM IST
കാലിക്കട്ട് സര്‍വകലാശാലാ വിമന്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ 2025 2026 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ടവരുടെ പ്രവേശനം ആഗസ്റ്റ് 12 ന് നടക്കും. യോഗ്യരായവര്‍ക്ക് പ്രവേശന മെമ്മോ ഇ മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ : 0494 2407366, ഇ മെയില്‍: [email protected] .
ചെതലയം ഐടിഎസ്ആറില്‍ എംഎ സോഷ്യോളജി/ ബികോം സ്പോട്ട് അഡ്മിഷന്
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ( ഐടിഎസ്ആര്‍ ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന എംഎ സോഷ്യോളജി/ബികോം ഹോണേഴ്സ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 13ന് നടക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, തുല്യതാ സര്‍ട്ടിഫിക്കറ്റ് ( ആവശ്യമെങ്കില്‍), കമ്മ്യൂണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആര്. ഓഫിസില്‍ രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (എം.എ. സോഷ്യോളജി) 9645598986, 9048607115, (ബി.കോം.) 9048607115, 9744013474.
സര്‍വകലാശാല എന്‍ജിനിയറിംഗ് കോളജില്‍ ബിടെക് സ്പോട്ട് അഡ്മിഷന്
കാലിക്കട്ട് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജില്‍ (ഐ.ഇ.ടി.) 2025 2026 അധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 13ന് നടക്കും. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ECE) 3, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് (EP) 3, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) 15, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ME) 15, പ്രിന്റിങ് ടെക്നോളജി (PT) 4 എന്നിങ്ങനെയാണ് ഒഴിവുകള്‍. കീം റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് അസല്‍ രേഖകള്‍ സഹിതം രാവിലെ 11 മണിക്ക് മുന്‍പായി കോളേജില്‍ ഹാജരായി പ്രവേശനം നേടാം. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാന്‍ അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567172591.
മണ്ണാര്‍ക്കാട് സിസിഎസ്ഐടിയില്‍ എംസിഎ/ബിഎസ്സിസീറ്റൊഴിവ്
മണ്ണാര്‍ക്കാടുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം.സി.എ., ബി.എസ് സി.എ.ഐ. ഹോണേഴ്സ് പ്രോഗ്രാമുകള്‍ക്ക് സീറ്റൊഴിവുണ്ട്. സര്‍വകലാശാലാ ക്യാപ് രജിസ്ട്രേഷന് ചെയ്യാത്തവര്‍ക്കും ഇപ്പോള്‍ പ്രവേശനം നേടാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446670011, 8891209610.
കോഴിക്കോട് ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റ്റില്‍ ബിഎഡ് കൊമേഴ്സ് സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റ്റില്‍ കൊമേഴ്സ് വിഷയത്തില്‍ വിശ്വകര്‍മ്മ, ഒ.ബി.എക്സ് കാറ്റഗറിയില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിനു ശേഷം സെന്ററില്‍ നേരിട്ട് ഹാജരാകണം.
അരണാട്ടുകര സെന്റര്‍ ബിഎഡ് കൊമേഴ്സ് സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ അരണാട്ടുകര സെന്ററില്‍ ബി.എഡ്. കൊമേഴ്സ് പ്രോഗ്രാമിന് പി.ഡബ്ല്യൂ.ഡി. ഒന്ന്, ധീവര ഒന്ന് എന്നീ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. സര്‍വകലാശാലാ ക്യാപ് രജിസ്ട്രേഷനുള്ളവര്‍ ആഗസ്റ്റ് 12ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 0487 2382977, 9495421585.
കൊടുവായൂര്‍ ബിഎഡ് സെന്ററില്‍ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ കൊടുവായൂര്‍ ബി.എഡ്. സെന്ററില്‍ ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തില്‍ രണ്ട് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെന്റര്‍ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. ലഭ്യമായ ഓപ്ഷനുകള്‍: ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, തമിഴ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0492 3252556.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകള്‍/ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്മെന്റ്, എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം എം.ബി.എ. ജൂലൈ 2025 ( 2024 പ്രവേശനം ) റഗുലര്‍ / (2020 മുതല്‍ 2023 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്സ് (2019 മുതല്‍ 2024 വരെ പ്രവേശനം) നവംബര്‍ 2024, (2016 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ (CCSS 2024 പ്രവേശനം) പാര്‍ട്ട് ടൈം എം.ബി.എ. ഈവനിംഗ് ജനുവരി 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.