അപേക്ഷ നീട്ടി
Thursday, August 21, 2025 9:40 PM IST
കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2025 26 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനവും ലേറ്റ് രജിസ്ട്രേഷനും ഓഗസ്റ്റ് 29 വരെ നീട്ടി.
ബിസിഎ സീറ്റൊഴിവ്
തൃശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എസ്സി, എസ്ടി, ഒബിഎച്ച്, ഒഇസി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ ഓഗസ്റ്റ് 23ന് മുൻപായി 9846699734, 7907414201 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) 2025 അധ്യയന വർഷത്തെ എംസിഎ, ബിഎസ്സി എഐ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകൾ സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 8921436118.
പരീക്ഷാഫലം
നാല്, അഞ്ച് സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബിടെക്, (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.