സർവകലാശാലാ ക്യാമ്പസിൽ വിവിധ യു.ജി. / പി.ജി. പ്രവേശനം
Friday, August 22, 2025 9:46 PM IST
കാലിക്കട്ട് സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ നാലു വർഷ ബിഎസ്സി എഐ ഹോണേഴ്സ് (എസ്ടി, ഇഡബ്ല്യൂഎസ്), എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എംസിഎ ഈവനിംഗ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ പത്തിന് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സിസിഎസ്ഐടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
ഡോ. ജോൺ മത്തായി സെന്ററിൽ ബിസിഎ / ബിഎസ്സി സീറ്റൊഴിവ്
തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്സി എഐ പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, മുസ്ലിം, ഇടിബി, ഒബിഎച്ച് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 9526146452, 9539833728.
വടകര സിസിഎസ്ഐടിയിൽ ബിസിഎ / ബിഎസ്സി സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, വിഎച്ച്എസ്സി. ഫോൺ: 9846564142, 9446993188.
പേരാമ്പ്ര റീജ്യണൽ സെന്ററിൽ വിവിധ യുജി / പിജി സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജ്യണൽ സെന്ററിൽ ഒന്നാം സെമസ്റ്റർ എംസിഎ, എംഎസ്ഡബ്ല്യൂ, ബിസിഎ, ബിഎസ്ഡബ്ല്യൂ പ്രോഗ്രാമുകൾക്ക് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ: 8594039556, 9656913319.
എൻഎസ്എസ് ഗ്രേസ് മാർക്ക്: 25 മുതൽ രേഖപ്പെടുത്താം
അഫിലിയേറ്റഡ് കോളജുകളിലെ (സിബിസിഎസ്എസ് യുജി) 2023 പ്രവേശനം യുജി വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹരായവരുടെ മാർക്ക് ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെ കേന്ദ്രീകൃത കോളജ് പോർട്ടലിൽ ലഭ്യമാകും.
പരീക്ഷ മാറ്റിവെച്ചു
സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ ഓഗസ്റ്റ് 25, 26 തീയതികളിൽ നടത്താനിരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി പ്രോഗ്രാമിന്റെ ജൂൺ 2024 റഗുലർ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (2023 പ്രവേശനം) എംഎഡ് ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം) എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽഎം ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബിടെക് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബിടെക് മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, എട്ടാം സെമസ്റ്റർ (2021 പ്രവേശനം) ഏപ്രിൽ 2025, എട്ടാം സെമസ്റ്റർ (2020 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ദേശീയ കായിക ദിനത്തിൽ മിനി മാരത്തൺ
ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ‘ആരോഗ്യത്തിന് വേണ്ടി ഓടുക’ എന്ന മുദ്രവാക്യവുമായി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29ന് രാവിലെ ഏഴിനാണ് പരിപാടി. സർവകലാശാലാ ക്യാമ്പസിലെ സ്റ്റുഡന്റ്സ് ട്രാപ്പിൽ നിന്നാരംഭിച്ച് ക്യാമ്പസിനുള്ളിലൂടെ അഞ്ച് കിലോമീറ്റർ ദൂരം ഓടി സ്റ്റുഡന്റ്സ് ട്രാപ്പിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിട്ടുള്ളത്. സർവകലാശാലയിലെ വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ഓഗസ്റ്റ് 27ന് മുൻപായി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/gHR93CYe36UgYDGz9 . സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 9895655443.