സംവരണ സീറ്റൊഴിവ്
Saturday, August 23, 2025 10:10 PM IST
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത: ബിഎസ്സി ഫുഡ് ടെക്നോളജി. താത്പര്യമുള്ളവർ ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ നേരിട്ട് ഹാജരാകണം. ബിഎസ്സി ഫുഡ് ടെക്നോളജി വിദ്യാർഥികളുടെ അഭാവത്തിൽ ബിവോക് ഫുഡ് സയൻസ് / ബിവോക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി / ബിവോക് ഫുഡ് പ്രോസസിംഗ് / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്നോളജി വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 8089841996.
പിജി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 2026 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ഓഗസ്റ്റ് 25ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ: [email protected].
തളിക്കുളം സിസിഎസ്ഐടിയിൽ ബിസിഎ / എംസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) ബിസിഎ, എംസിഎ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2607112, 9846211861.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ) ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം.