അറബിക് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ അഭിമുഖം
Tuesday, August 26, 2025 9:31 PM IST
കാലിക്കട്ട് സര്‍വകലാശാലാ അറബിക് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരൊഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും സഹിതം 29ന് ഉച്ചക്ക് 2.30ന് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446254092.
വിമന്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ സംവരണ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ വിമന്‍സ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമന്‍സ് സ്റ്റഡീസ് പ്രോഗ്രാമില്‍ എസ്.സി. സം വരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം 29ന് രാവിലെ 10.30ന് പഠനവകുപ്പില്‍ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവര്‍ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനവകുപ്പ് വെബ്സൈറ്റില്‍. ഇ മെയില്‍: [email protected], ഫോണ്‍: 0494 2407366.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്സ് (2021 മുതല്‍ 2024 വരെ പ്രവേശനം) ഒക്ടോബര്‍ 2024, (2020 പ്രവേശനം) ഒക്ടോബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.