കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ എംഎഡ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 12 വൈകീട്ട് നാല് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ്: എസ്‌സി / എസ്ടി 410 രൂപ, മറ്റുള്ളവർ 875 രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്‍റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്‍റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്‍റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം

കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത ഫിസിക്കൽ എജ്യുക്കേഷൻ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് / പിഎച്ച്ഡി അത്‌ലറ്റിക്‌സ്, ബാസ്കറ്റ് ബോൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

എൻആർഐ ക്വാട്ട പ്രവേശനം

കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പ്രോഗ്രാമിന് എൻആർഐ ക്വാട്ടയിൽ മൂന്ന് സീറ്റൊഴിവുണ്ട്. യോഗ്യത: ബിഎസ്‌സി ഫുഡ് ടെക്‌നോളജി / ബിവോക് ഫുഡ് സയൻസ്. യോഗ്യരായവർ സെപ്റ്റംബർ മൂന്നിന് വൈകീട്ട് നാലിന് മുൻപായി നേരിട്ടോ [email protected] c.in എന്ന ഇമെയിൽ വിലാസത്തിലേക്കോ ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, എസ്എസ്എൽസി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. ഫോൺ: 8089841996.

എംബിഎ സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ (എസ്എംഎസ്) എംബിഎ പ്രോഗ്രാമിന് എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കാലിക്കട്ട് സർവകലാശാല ക്യാപ് ഐ.ഡി ഇല്ലാത്തവരെയും കെഎംഎടി ഇല്ലാത്തവരെയും പരിഗണിക്കും. എസ്‌സി, എസ്ടി, ഒഇസി, ഒബിസി (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 7012812984, 8848370850.

ഇന്‍റേണൽ ഇംപ്രൂവ്മെന്‍റ് പരീക്ഷാഅപേക്ഷ

ബിബിഎ എൽഎൽബി ( 2011 സ്‌കീം 2019 പ്രവേശനം മാത്രം ) ജൂൺ 2025 ഇന്‍റേണൽ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് (പ്രോജക്ട് / വൈവ / പ്രാക്ടിക്കൽ പേപ്പറുകൾ ഒഴികെ) പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അസൽ ചലാൻ രസീതും പരീക്ഷാ ഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( 2019 പ്രവേശനം) എംഎ സോഷ്യോളജി, എംഎ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം) എംഎസ്‌സി സൈക്കോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം ) എംഎസ്‌സി ബോട്ടണി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) എംഎസ്‌സി മാത്തമാറ്റിക്സ്, എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറൽ) ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി, സൈക്കോളജി, ജനറൽ ബയോടെക്‌നോളജി, മൈക്രോ ബയോളജി, എംഎ ഇക്കണോമിക്സ്, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, മൾട്ടിമീഡിയ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത ഭാഷയും സാഹിത്യവും (സ്പെഷ്യൽ), എംഎസ്ഡബ്ല്യൂ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്‍റ് ആൻഡ് ഇന്‍റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (2023, 2024 പ്രവേശനം) ബിപിഎഡ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

യാത്രയയപ്പ് നല്‍കി

തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം സ്വയം വിരമിക്കുന്ന റൂം ബഹാദൂര്‍ ഥാപ്പക്ക് സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ടിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. പരീക്ഷാകണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ഷിബി, എന്‍.പി. ജംഷീര്‍, കെ.ഒ. സ്വപ്‌ന, കെ. മുഹമ്മദ് ഷെറീഫ്, സി.എസ്. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.