സെനറ്റ് യോഗം
Saturday, August 30, 2025 9:26 PM IST
കാലിക്കട്ട് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം സെപ്റ്റംബർ 11ന് രാവിലെ പത്തിന് സെനറ്റ് ഹാളിൽ ചേരും. വൈസ് ചാൻസിലറെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനാണ് യോഗം.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠനവകുപ്പിലെ 2025 അധ്യയന വർഷത്തെ പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ സൈക്കോളജി പഠന വകുപ്പിൽ നിന്ന് ലഭിക്കുന്ന നിര്ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്: 0494 2407017, 2407016 (പ്രവേശന വിഭാഗം), 0494 2407358 (സൈക്കോളജി പഠനവകുപ്പ്).
എംബിഎ സീറ്റൊഴിവ്
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്എംഎസ്) 2025 26 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, ഒബിസി സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ രജിസ്ട്രേഷൻ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് ഒന്നിന് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ: 0494 2607224, 9562065960.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ്) ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2018 മുതൽ 2020 വരെ പ്രവേശനം) ബിഎഡ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എംഎ അറബിക്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, എംഎസ്സി കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, എംകോം, വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ അറബിക് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (2023 പ്രവേശനം) ബിപിഎഡ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.