സൗജന്യ തൊഴില്‍ പരിശീലനം
Monday, September 1, 2025 9:46 PM IST
കാലിക്കട്ട് സര്‍വകലാശാലയിലെ ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് "ബ്യൂട്ടി കള്‍ച്ചര്‍' എന്ന വിഷയത്തില്‍ 10 ദിവസത്തെ സൗജന്യ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ്. വിജയകരമായി പൂര്‍ത്തിയാവക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കണം. ഫോണ്‍: 9349735902
സിഎച്ച്. ചെയര്‍ ദേശീയ സെമിനാര്‍
കാലിക്കട്ട് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ 41ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. താമസസൗകര്യം ആവശ്യമുള്ളവര്‍ 250 രൂപ അധികമായി നല്‍കണം. രജിസ്ട്രേഷന് 9847648664 നമ്പറില്‍ ബന്ധപ്പെടണമെന്ന് ചെയര്‍ ഡയറക്ടര്‍ അറിയിച്ചു.
മൈക്രോബയോളജി അസി. പ്രഫസര്‍ നിയമനം
കാലിക്കട്ട് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ മൈക്രോബയോളജി വിഷയത്തില്‍ മണിക്കൂര്‍വേതനാടിസ്ഥാനത്തില്‍ അസി. പ്രഫസര്‍മാരെ നിയമിക്കുന്നു. എം.എസ് സി. മൈക്രോബയോളജിയും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് പഠനവകുപ്പിലാണ് വാക് ഇന്‍ ഇന്‍റര്‍വ്യൂ. യോഗ്യതാ മാനദണ്ഡങ്ങള്‍, വേതനം തുടങ്ങിയവ ഉള്‍പ്പെടുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
ഈവനിംഗ് എംബിഎ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ എംബിഎ പാര്‍ട്ട് ടൈം (ഈവനിംഗ്) പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്ക് (പിന്നാക്ക വിഭാഗത്തിന് മാര്‍ക്കിളവ് ഉണ്ടാകും). താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒമ്പതിന് മുമ്പായി കോളേജില്‍ ബന്ധപ്പെടണം. ഫോണ്‍: 7559095314, 7306104352.
ബിപിഇഎസ്/ ബിപിഎഡ് പ്രവേശനം
കാലിക്കട്ട് സര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, ബിപിഎഡ്. സെന്‍റര്‍ ചക്കിട്ടപാറ എന്നിവിടങ്ങളിലെ ബിപിഇഎസ് (ഇന്‍റഗ്രേറ്റഡ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 15നും ബിപിഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം 16നും നടക്കും.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10നു മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രക്ഷിതാക്കള്‍ക്കൊപ്പം സര്‍വകലാശാലാ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ ഹാജരാകണം. ഫീസ് വിവരങ്ങള്‍ക്ക് ഫോണ്‍: 9562211321.