ഗസ്റ്റ് അധ്യാപക നിയമനം
Tuesday, September 2, 2025 9:41 PM IST
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജുക്കേഷൻ സെന്ററിൽ 2025 2026 അധ്യയന വർഷത്തേക്ക് പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ മതിയായ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ ഒന്പതിന് രാവിലെ 11 ന് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9605974988.
എംസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി ) എംസിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് മൂന്നിനുള്ളിൽ സെന്ററിൽ ഹാജരാകണം.ഫോൺ: 0487 2607112, 9846211861, 8547044182.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ആറാം സെമസ്റ്റർ (2000 സ്കീം 2000 മുതൽ 2003 വരെ പ്രവേശനം) ബിടെക്, (2000 സ്കീം 2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (സിയുസിഎസ്എസ് 2024 പ്രവേശനം ) എംബിഎ (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം), എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ പത്ത് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 മുതൽ 2023 വരെ പ്രവേശനം ) ബിഎസ്സി, ബിസിഎ ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് ) ബികോം, ബിബിഎ, ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി ) എംഎസ്സി ബോട്ടണി, അപ്ലൈഡ് ജിയോളജി, സുവോളജി, ക്ലിനിക്കൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഫിസിക്സ്, എംഎ ഇക്കണോമെട്രിക്സ്, അറബിക്, ബിസിനസ് ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, മലയാളം, സോഷ്യോളജി, എംകോം ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.