പിജി ക്യാന്പ് 2025; പ്രവേശനം സെപ്റ്റംബര്‍ 12 വരെ നീട്ടി
Monday, September 8, 2025 9:48 PM IST
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പിജി ക്യാന്പ് 2025) പ്രവേശന നടപടികള്‍ 12ന് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായ കോളജ് അടിസ്ഥാനത്തിലുള്ള സീറ്റൊഴിവ് വിവരങ്ങള്‍ പരിശോധിച്ച് അതത് കോളജുകളില്‍ പ്രവേശനത്തിനായി ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/.
ഡോ. ജോണ്‍ മത്തായി സെന്‍ററില്‍ എംബിഎ പ്രവേശനം
തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്‍ററിലെ കാലിക്കട്ട് സര്‍വകലാ ശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ 2025 26 അധ്യയന വര്‍ഷത്തെ എംബിഎ. (ഡ്യുവല്‍ സ്‌പെഷലൈസേഷന്‍), ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്‍റ് പ്രോഗ്രാമുകളില്‍ സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം സെപ്റ്റംബര്‍ 13ന് നടത്തും. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സീറ്റുകള്‍ പരിവര്‍ത്തനം ചെയ്യും. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദമാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം (https://admission.uoc.ac.in/).
പാര്‍ട്ട് ടൈം എംബിഎ (ഡ്യുവല്‍ സ്‌പെഷ്യ ലൈസേഷന്‍), ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് പ്രോഗ്രാമുകളില്‍ ജനറല്‍/ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട് (ഉദ്യോഗമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും). താത്പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ ഫോം, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെന്‍ററില്‍ ഹാജരാകണം. ഫോണ്‍ : 0487 2386439, 9447795387.
കുറ്റിപ്പുറം സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ എംബിഎ സീറ്റൊഴിവ്
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ (എസ്.എം.എസ്.) 2025 26 അധ്യയന വര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് എസ്‌സി, എസ്ടി, ഇഡബ്ല്യൂഎസ് സ്‌പോര്‍ട്‌സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ രജിസ്ട്രേഷന്‍ ഫോം, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 10ന് ഉച്ചക്ക് ഒരു മണിക്ക് മുന്‍പായി സെന്‍ററില്‍ ഹാജരാകണം. സംവരണ സീറ്റില്‍ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകള്‍ പരിവര്‍ത്തനം ചെയ്ത് പ്രവേശനം നേടാം. ഫോണ്‍ : 0494 2607224, 9562065960.
അസിസ്റ്റന്‍റ് എന്‍ജിനിയര്‍ സിവില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാല എന്‍ജിനിയറിംഗ് വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ (സിവില്‍) നിയമനത്തിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യൂ 19ന് നടക്കും. യോഗ്യത: സിവില്‍ എന്‍ജിനിയറിംഗ് ബിരുദം/ തത്തുല്യം. പ്രായ പരിധി: 21 40 (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ രാവിലെ ഒന്‍പത് മണിക്ക് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.
കുറ്റിപ്പുറം സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ ഗസ്റ്റ് അധ്യാപക നിയമനം
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ (എസ്എംഎസ്) 2025 26 അധ്യയന വര്‍ഷത്തെ അധ്യാപക ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 10ന് നടക്കും. യുജിസി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് കുറ്റിപ്പുറം എസ്എംഎസ്സില്‍ ഹാജരാകണം. ഫോണ്‍: 0494 2607224, 9562065960.
സൗജന്യ തൊഴില്‍ പരിശീലനം
കാലിക്കട്ട് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് 'ബ്യൂട്ടി കള്‍ച്ചര്‍' എന്ന വിഷയത്തില്‍ 10 ദിവസത്തെ സൗജന്യ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ വകുപ്പ് സെമിനാര്‍ ഹാളിലാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം 673635, ഫോണ്‍ : 9349735902.
പരീക്ഷാഅപേക്ഷ
ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം (2021 പ്രവേശനം മുതല്‍) ഡിസംബര്‍ 2025, (2020 പ്രവേശനം) ഡിസംബര്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
സര്‍വകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ (2022 പ്രവേശനം മുതല്‍) എല്‍എല്‍എം നവംബര്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
സര്‍വകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) എംഎസ് സി ബയോടെക്നോളജി നാഷണല്‍ സ്ട്രീം ഡിസംബര്‍ 2025 സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂണ്‍ ഒന്‍പത് മുതല്‍ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റര്‍ (2020 പ്രവേശനം മുതല്‍) എംപിഎഡ് ഏപ്രില്‍ 2025 റഗുലര്‍/ സപ്ലിമെന്‍ററി പരീക്ഷകള്‍ ഒക്ടോബര്‍ 10ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ (PG CBCSS) 2021 പ്രവേശനം മുതല്‍) വിവിധ പി.ജി. ഏപ്രില്‍ 2025, എംഎസ് സി ഹെല്‍ത് ആന്‍റ് യോഗാ തെറാപ്പി ജൂണ്‍ 2025 റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റര്‍ (2023 പ്രവേശനം) എംഎസ് സി ഫുഡ് സയന്‍സ് ആന്‍റ് ടെക്നോളജി ഏപ്രില്‍ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.