കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്‌ട്രേഷനുമുള്ള സൗകര്യം 10ന് വൈകീട്ട് നാലുവരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്ട്രേഷന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജുകളുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

പി.ജി./ഇന്‍റഗ്രേറ്റഡ് പി.ജി. (സി.യു.സി.ഇ.ടി.) പ്രവേശന തീയതി നീട്ടി

2025 26 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്‍റഗ്രേറ്റഡ് പി.ജി., എല്‍.എല്‍.എം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 15ന് വൈകീട്ട് നാലുവരെയും സര്‍വകലാശാലാ സെന്‍റര്‍/ അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് ആന്‍റ് യോഗ തെറാപ്പി, എം.എസ്.സി. ഫോറന്‍സിക് സയന്‍സ്, എം.എസ്.സി. ജനറല്‍ ബയോടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 12ന് വൈകീട്ട് നാലുവരെയും നീട്ടി. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ( https://admission.uoc.ac.in/) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പഠനവകുപ്പ്/ കോളജ്/സെന്‍ററുമായി ബന്ധപ്പെടണം. അതത് സംവരണ വിഭാഗങ്ങളിലെ (സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള്‍ ഇന്ത്യാ ക്വാട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകള്‍ക്ക് പുറമെയുള്ളവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പ്രവേശനത്തിനായി പരിഗണിക്കും. ഇമെയില്‍: [email protected], ഫോണ്‍ : 0494 2660600, 2407017, 2407016.

എം.എഡ്. പ്രവേശനം 2025: സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ 12ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ്: എസ്.സി./ എസ്.ടി. 410 രൂപ, മറ്റുള്ളവര്‍ 875 രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്‌മെന്‍റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്‌മെന്‍റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്‌മെന്‍റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍: 0494 2407017, 7016, 2660600.

ഫിസിക്‌സ് പഠനവകുപ്പില്‍ നോണ്‍ എന്‍ട്രന്‍സ് കാറ്റഗറി പി.എച്ച്.ഡി. പ്രവേശനം

കാലിക്കട്ട് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ പ്രൊഫസര്‍ ഡോ. സി.ഡി. രവികുമാറിന് കീഴില്‍ നോണ്‍ എന്‍ട്രന്‍സ് കാറ്റഗറി പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നൊഴിവാണുള്ളത് (ജെ.ആര്‍.എഫ്. 01, അഫിലിയേറ്റഡ് കോളേജ് അധ്യാപകര്‍ 02). താത്പര്യമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബര്‍ 20 വരെ പഠനവകുപ്പില്‍ നേരിട്ടോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേ അപേക്ഷ സമര്‍പ്പിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അഭിമുഖ തീയതി, സമയം എന്നിവ പിന്നീടറിയിക്കും.

പേരാമ്പ്ര റീജണല്‍ സെന്‍ററില്‍ വിവിധ യു.ജി./പി.ജി. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ റീജണല്‍ സെന്‍ററില്‍ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകള്‍ക്ക് ജനറല്‍ / സംവരണ സീറ്റൊഴിവുണ്ട്. ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് 10 നും എം.സി.എ., എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് 12ന് രാവിലെ 10 നും സെന്‍ററില്‍ ഹാജരായി പ്രവേശനം നേടാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ : 8594039556, 9656913319.

തളിക്കുളം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ./ ബി.സി.എ. സ്‌പോട്ട് അഡ്മിഷന്‍

തൃശ്ശൂര്‍ തളിക്കുളത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (സി.സി.എസ്.ഐ.ടി.) എം.സി.എ., ബി.സി.എ. പ്രോഗ്രാമുകള്‍ക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10ന് വൈകീട്ട് മൂന്നിനുള്ളില്‍ സെന്‍ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2607112, 9846211861, 8547044182.

പേരാമംഗലം എസ്.എം.എസില്‍ എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂര്‍ പേരാമംഗലത്തുള്ള കാലിക്കട്ട് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസില്‍ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കാലിക്കട്ട് സര്‍വകലാശാലാ ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്കും KMAT ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. ( എച്ച്) വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 7012812984, 8848370850.

വടകര സി.സി.എസ്.ഐ.ടിയില്‍ എം.സി.എ./ബി.എസ് സി. സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.എസ് സി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍: 9846564142, 9446993188.

ഡോ. ജോണ്‍ മത്തായി സെന്‍ററില്‍ അധ്യാപക നിയമനം

തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കട്ട് സര്‍വകലാശാലാ ഡോ. ജോണ്‍ മത്തായി സെന്‍ററിലെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ ദിവസ / മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (ഹിന്ദി 1, ഇംഗ്ലീഷ് 1) നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 16ന് നടക്കും. ഇംഗ്ലീഷ് വിഷയത്തിലേക്കുള്ള അഭിമുഖം രാവിലെ 10.30നും ഹിന്ദി വിഷയത്തിലേക്കുള്ള അഭിമുഖം 2.30നും നടക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പുനപരീക്ഷ

തൃശ്ശൂര്‍ കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ 2025 ഏപ്രില്‍ നാലിന് CUFYUGP 2024 പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് നടത്തിയ രണ്ടാം സെമസ്റ്റര്‍ 'BHA2MN101 Hospitality Business Marketing' þ Minor 3, (QP Code : D 122847) പേപ്പര്‍ ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ റദ്ദാക്കി. പുനപരീക്ഷ സെപ്റ്റംബര്‍ 22ന് നടക്കും. സമയം 1.30 മുതല്‍ 3.30 വരെ.

പ്രോജക്ട് മൂല്യനിര്‍ണയവും വൈവയും

നാലാം സെമസ്റ്റര്‍ (CUCSS ഫുള്‍ ടൈം ആന്‍റ് പാര്‍ട്ട് ടൈം 2020 മുതല്‍ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2025 പ്രോജക്ട് / ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും സെപ്റ്റംബര്‍ 22ന് തുടങ്ങും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ (2011 സ്‌കീം 2011 മുതല്‍ 2014 വരെ പ്രവേശനം) എം.ടെക്. കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ്സ് ഡിസൈന്‍ ( കെമിക്കല്‍ എന്‍ജിനീയറിംഗ് ) പ്രോഗ്രാം സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ (PG CCSS 2022, 2023 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ്, എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), എം.എസ് സി. കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2025 സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 29 വരെയും 200 രൂപ പിഴയോടെ ഒക്ടോബര്‍ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബര്‍ 15 മുതല്‍ ലഭ്യമാകും.

രണ്ടാം സെമസ്റ്റര്‍ (2021 മുതല്‍ 2024 വരെ പ്രവേശനം) എം.ആര്‍ക്. ജൂലൈ 2025 റഗുലര്‍/ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 25 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബര്‍ 15 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ (CCSS 2023 പ്രവേശനം) എംഎസ്‌സി അപ്ലൈഡ് പ്ലാന്‍റ് സയന്‍സ് ഏപ്രില്‍ 2025 സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

എം.ബി.എ. ഒന്നാം സെമസ്റ്റര്‍ (2020 മുതല്‍ 2024 വരെ പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം) ജനുവരി 2025 റഗുലര്‍ പരീക്ഷകളുടെയും എം.എ. ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ നാലാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്സ് നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.