സീറ്റൊഴിവ്
Wednesday, September 10, 2025 9:38 PM IST
കാലിക്കട്ട് സർവകലാശാല റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിലെ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എംഎ കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമുകളിലായി ഓരോ ഇടിബി സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഇടിബി സംവരണ വിഭാഗക്കാരില്ലാത്ത പക്ഷം മറ്റ് സംവരണ വിഭാഗങ്ങളെയും പരിഗണിക്കും. പഠനവകുപ്പിൽ നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 8802498131, 9647307552.
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ സംവരണ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എംഎ വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്സി സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം സെപ്റ്റംബർ 12ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. വിശദ വിവരങ്ങൾ പഠനവകുപ്പ് വെബ്സൈറ്റിൽ. ഇ മെയിൽ: [email protected] , ഫോൺ: 0494 2407366.
ജിയോളജി പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല ജിയോളജി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എംഎസ്സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിന് മൂന്ന് സീറ്റൊഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് വൈകിട്ട് നാലിന് മുൻപായി പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ: 9447508349, 7559800376.
വടകര സിസിഎസ്ഐടിയിൽ അധ്യാപക നിയമനം
വടകരയിലുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 26 അധ്യയന വർഷത്തേക്ക് മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 19ന് നടക്കും. വിഷയം, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ: കമ്പ്യൂട്ടർ സയൻസ് 02, ഇംഗ്ലീഷ് 02, മലയാളം 01, ഹിന്ദി 01. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ പിജി, പിഎച്ച്ഡി / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി: 60 വയസ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ മുതലായവ സഹിതം രാവിലെ 10.30ന് വടകര സിസിഎസ്ഐടിയിൽ ഹാജരാകണം. ഇ മെയിൽ: [email protected], ഫോൺ: 9846564142, 9446185070.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമെട്രിക്സ്, മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സിബിസിഎസ്എസ് 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇക്കണോമിക്സ് (എസ്ഡിഇ 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം ) ഡിസംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 29 വരെയും 200 രൂപ പിഴയോടെ ഒക്ടോബർ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 15 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിഭാഗം / ഓവർസീസ് (2015 പ്രവേശനം) എംബിഎ ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020, നാലാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (2023 പ്രവേശനം) എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി) എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.